അറബിക് കോളജ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ ശമ്പളം നല്‍കാന്‍ അനുമതി

തിരുവനന്തപുരം: 11 എയ്ഡഡ് അറബിക് കോളജുകളിലെ അധ്യാപകര്‍ക്കു യുജിസി സ്‌കെയിലില്‍ ശമ്പളം നല്‍കാന്‍ മന്ത്രിസഭയുടെ അനുമതി. ഇത് സംബന്ധിച്ച ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തീരുമാനത്തിന് മുന്‍കാല പ്രാബല്യമുണ്ടാകില്ല. വിശ്വകര്‍മ്മ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പി.എന്‍. ശങ്കരന്റെ പ്രവര്‍ത്തനത്തിന് ഓഫീസും സ്റ്റാഫും അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച നടന്ന കടമേരി റഹ്മാനിയ്യ: അറബിക് കോളേജ് റൂബി ജൂബിലി സമ്മേളനത്തിൽ വെച്ച് നിവേദനം സ്വീകരിച്ച വിദ്യാ ഭ്യാസ മന്ത്രി അബ്ദു റബ്ബ് ഇത് സംബന്ധിച്ച  തീരുമാനം പ്രഖ്യാപിച്ചിരുന്നു.