കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ " ജീർണതകൾകെതിരെ ജന ജാഗരണം " എന്ന പ്രമേയത്തിൽ നടത്തി വരുന്ന സംസ്കരണ കാമ്പയിനിന്റെ ഭാഗമായി അബ്ബാസിയ്യ , ഫർവാനിയ മേഖലകൾ സംയുക്ത മായി സംഗടിപ്പിക്കുന്ന പൊതു സമ്മേളനം ഏപ്രിൽ 26 ന് അബ്ബാസിയ്യ യുനൈറ്റഡു ഇന്ത്യൻ സ്കൂൾ ഓഡിറ്റൊരിയത്തിൽ വെച്ച് നടക്കും . പ്രമുഖ പ്രാസംഗികനും യുവ പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി ( യു . എ . ഇ ) മുഖ്യ പ്രഭാഷണം നടത്തും . സ്ത്രീകൾക്ക് പ്രത്യേകം സൌകര്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു