മുതുവല്ലൂര്‍
: പോത്തുവെട്ടിപ്പാറ
ഹിദായത്തുല്‍ ഇസ്‍ലാം മദ്റസ
ഗോള്‍ഡന്‍ ജൂബിലി ആഘോഷവും
നവീകരിച്ച കെട്ടിടത്തിന്‍റെ
ഉദ്ഘാടനവും പൊതുസമ്മേളനവും
27,28,29 തിയ്യതികളില്‍
പോത്തുവെട്ടിച്ചിറ കാളമ്പാടി
ഉസ്താദ് നഗറില്‍ 27 ന്
സയ്യിദ് മുഹമ്മദ് ജിഫ്രി
മുത്തുക്കോയ തങ്ങള്‍
പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കുന്നതോടെ പരിപാടി
ആരംഭിക്കും. മിര്‍ഷാദ്
യമാനിയുടെ കഥാ പ്രസംഗവും 28
ന് ഷാജഹാന്‍
റഹ്‍മാനിയുടെ പ്രഭാഷണവും
29 ന്
നവീകരിച്ച മദ്റസ കെട്ടിടത്തിന്‍റെ
ഉദ്ഘാടനം പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിക്കും.
ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‍ലിയാര്‍,
വ്യവസായ വകുപ്പ്
മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടി,
സാമൂഹ്യ ക്ഷേമ
വകുപ്പ് മന്ത്രി എം.കെ.
മുനീര്‍,
ഹജ്ജ് കമ്മിറ്റി
ചെയര്‍മാന്‍ കോട്ടുമല ബാപ്പു
മുസ്‍ലിയാര്‍, കെ.പി.സി.സി.
ജന.
സെക്രട്ടറി
അഡ്വ. ടി.
സിദ്ദീഖ്,
വഖ്ഫ് ബോര്‍ഡ്
മെമ്പര്‍ എം.സി.
മായീന്‍ ഹാജി,
കെ.
മുഹമ്മദുണ്ണി
ഹാജി എം.എല്‍എ.,
പി.കെ.
ബശീര്‍ എം.എല്‍.എ,
എം.സി.
മുഹമ്മദാജി,
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ സംബന്ധിക്കും.