മസ്കത്ത് : മസ്കത്ത് സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ പരിശീലകനുമായ എസ്.വി. മുഹമ്മദലി മാസ്റ്ററുടെ പഠന ക്ളാസുകള്‍ ഇന്നാരംഭിക്കും. സമസ്ത കേരള സുന്നീ സെന്റര്‍ ഫെഡറേഷ (എസ്.കെ.എസ്.എസ്. എഫ്.) നു കീഴിലുള്ള ട്രെന്‍ഡ് കേരളയുടെ ഡയറക്ടര്‍ കൂടിയായ മുഹമ്മദലി മാസ്റ്ററൂടെ ഒമാനിലെ പരിപാടികള്‍ക്ക് ഇന്നു രാത്രി പത്തരക്ക് മത്ര സാന്യോ മസ്ജിദില്‍ നടക്കുന്ന ക്ലാസൊടെ തുടക്കമാവും.
ബുധനാഴ്‌ച രാത്രി പത്ത് മണിക്ക് റൂവി മച്ചി മാര്‍ക്കറ്റ് മസ്ജിദില്‍ ‘ജീവിത വിജയത്തിനു ക്രിയാത്മ്ക ചിന്ത’ എന്ന വിഷയത്തെ ആസ്പദിച്ചും വ്യാഴാഴ്ച രാത്രി ഒമ്പതരക്ക് സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ ‘നേതാക്കള്‍ ജനിക്കുന്നു’ എന്ന വിഷയത്തെ ആസ്പദിച്ചും വെള്ളിയാഴ്ച മദ്രസയില്‍ തന്നെ നടക്കുന്ന കുടുംബ സംഗമത്തില്‍ ‘സന്തുഷട കുടുംബം’ എന്ന വിഷയത്തെ കുറിച്ചും എ.സ്.വി. മുഹമ്മദലി മാസ്റ്റര്‍ ക്ളസുക്ളെടുക്കും. ചൊവ്വാഴ്‌ച സലാലയിലും മുഹമ്മദലി മാസ്റ്റര്‍ പ്രഭാഷണം നടത്തും