ദുആ വിശ്വാസിക്ക് ആയുധമാണ്, നിങ്ങളുടെ ആയുധത്തിന് മൂര്‍ച്ച കൂട്ടുക


ദുആ വിശ്വാസിയുടെ ആയുധമാണ്. ഐഹികവും പാരത്രികവുമായ വിഷമങ്ങളുടെ ദൂരീകരണത്തിന് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു ഏല്‍പിച്ച് തന്ന ആയുധമാണ് ആത്മാര്‍ഥമായുള്ള പ്രാര്‍ഥന.
ആരെങ്കിലും വല്ലപ്പോഴും എന്തെങ്കിലും നിങ്ങളോട് ചോദിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് അവനോട് ഒരുതരം വെറുപ്പ് ഉണ്ടാകുക സ്വാഭാവികമാണ്. കാരണം അതാണ് മനുഷ്യന്‍റെ പ്രകൃതി. അല്ലാഹുവിന്‍റെത് അതിന് വിപരീതമാണ്. അവനോട് ഒന്നും ചോദിക്കുന്നില്ലെങ്കിലാണ് അവന് അടിമയോട് വെറുപ്പുണ്ടാകുക. എത്ര കൂടുതല്‍ ചോദിക്കുന്നുവോ അത്രയും തൃപ്തിയാണ്