ഇരിവേരി : SKSSF അഞ്ചരക്കണ്ടിമേഖല സര്‍ഗലയം ഇന്ന് (27) ശനിയാഴ്ച ഇരിവേരി ഹയത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് സ്വാഗത സംഗം രക്ഷാധികാരി കെ വി അന്ത്രു ഹാജീ പതാക ഉയര്‍ത്തും. വൈകുന്നെരും 4 മണിക്ക് മമ്പ മഖാം സിയരത് തുടക്കം കുറിച്ച് കൊണ്ട് ഇരിവേരി മഖാം വരെ ബൈക്ക് റാലി നടത്തും. വൈകുന്നെരും 5.30 നു ഇരിവേരി മഖാമിൽ നിന്ന വിളമ്പര ജാഥ മഹല്ലിൽ നടക്കും. രാത്രി 7 ഉദ്ഘാടന സമ്മേളനം സിദ്ധീക്ക് ഫൈസി വെന്മാനാൽ അധ്യക്ഷധയിൽ അൽ മഷ്ഹൂർ സയ്യിദ് സയ്യിദ് ഹുസൈന തങ്ങള്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്യും. SYS കണ്ണൂര്‍ ജില്ല സെക്രടറി അഹമദ് തെർലായി മുഖ്യ പ്രഭാഷണം നടത്തും. ഉമര്‍ ഫാറൂഖ് മുസ്‍ലിയാർ, സി പി അബൂബക്കാര്‍ മാസ്റ്റർ, കുഞ്ഞു മാസ്റ്റർ, ശംസുദ്ധീൻ ഫൈസി, ഇല്യാസ് ഫൈസി, അബ്ദുസ്സലാം കളത്തിൽ, മുഹമ്മദ് ഷഹീർ ടി തുടങ്ങിയവര്‍ പങ്കെടുക്കും. തുടർന്ന് ദഫ് മുട്ട്, ദഫ് കളി എന്നിവ അരങ്ങേറും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് 70 ഓളം ഇനങ്ങളിലയി 500 ഓളം വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരം നടക്കും. രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനം പി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷധയിൽ പാണക്കാട് സയ്യിദ് നൌഫൽ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുൽ കരീം ഫൈസി പാളയം, മുസ്തഫ ഹാജി കെ, അബ്ദുൽ നസീർ ഊര്പള്ളി, കെ ടി മുസ്തഫ, പി അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുല്സ്സലം പോയനാദ്, ഫഹദ് എൻ. എം, സലിം കെ വി, ഹാരിസ് എച്.എം. തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.