നാദാപുരം: വൈദേശിക ആധിപത്യം കൊണ്ടും ചരിത്രപരമായ കാരണങ്ങളാലും അടിച്ചമർത്തപ്പെട്ടു പിന്നാക്കമായ ഒരു സമുദായം ഇന്നു നേടിയെടുത്ത സംഘശക്‌തിയും വിദ്യാഭ്യാസപുരോഗതിയും നിലനിർത്താൻ ശ്രദ്ധയൂന്നണമെന്നു വ്യവസായ-ഐ.ടി. വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.
കടമേരി റഹ്‌മാനിയ്‌യ റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'നേതൃസ്വരം' സെഷൻ ഉദ്‌ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം. കോളജ് അധ്യാപകൻ ജനീഫ് വാഫി രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം മന്ത്രി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാർക്കു നൽകി പ്രകാശനം ചെയ്‌തു. സി.കെ.എം. സ്വാദിഖ് മുസ്ലിയാർ അധ്യക്ഷതവഹിച്ചു.