ബഹ്‌റൈന്‍ സമസ്‌ത സംഘടിപ്പിക്കുന്ന ഒരാഴ്‌ചത്തെ “വിജയ തീരം-13” പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനായി ബഹ്‌റൈനിലെത്തിയ എസ്.വി.മുഹമ്മദലി മാസ്റ്റര്‍ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍.
മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകം അവധിക്കാലത്തോടനുബന്ധിച്ചു നടത്തിവരുന്ന “വിജയ തീരം-13” പദ്ധതിയുടെ രണ്ടാം ഘട്ട പരിപാടികളുടെ ഭാഗമായി സ്‌കൂള്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സംഗമങ്ങള്‍ ഇന്നു(ശനി) മനാമയിലെ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സമസ്‌ത മദ്രസ്സാഹാളില്‍ നടക്കും. സമസ്‌ത വിഷനും എസ്.കെ.എസ്.എസ്.എഫുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.. ഇന്നു കാലത്ത് 9 മുതല്‍ 12 വരെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോഗ്രാമിലെ പ്രഥമ സെഷന്‍ 10 വയസ്സു മുതല്‍ 13 വയസ്സുവരെയുള്ളവര്‍ക്കും 1.മണി മുതല്‍ 4.30 വരെയുള്ള സെഷന്‍ 14 മുതല്‍ 17 വയസ്സു വരെയുള്ളവര്‍ക്കും തുടര്‍ന്ന് രാത്രി 9.30 വരെയുള്ള സംഗമം ടീനേജിനുമായാണ് വിഭചിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സംഗമങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 39907313 ല്‍ ബന്ധപ്പെടണമെന്നും സമസ്‌ത ഓഫീസില്‍ നിന്നറിയിച്ചു. |