കണ്ണൂര്‍:കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം മദ്രസകള്‍ക്കുള്ള സഹായധനം രണ്ടാംഗഡു 23ന് 11.30ന് എറണാകുളം ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ മന്ത്രി അബ്ദുറബ് വിതരണം ചെയ്യും. ജില്ലയിലെ 37 മദ്രസകള്‍ക്കാണ് രണ്ടാംഗഡു ഗ്രാന്റ് ലഭിക്കുക.
ഗ്രാന്റ് തുക കൈപ്പറ്റാന്‍ അര്‍ഹമായ ഓരോ മദ്രസയിലെയും പ്രസിഡന്റ്, സെക്രട്ടറി, ചെയര്‍മാന്‍ എന്നിവരില്‍ ഒരാള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറില്‍നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വിതരണകേന്ദ്രത്തില്‍ ഹാജരായി തുക കൈപ്പറ്റണം. കണ്ണൂര്‍ ഡി.ഡി. ഓഫീസില്‍ രേഖകള്‍ ഹാജരാക്കി ഏപ്രില്‍ 20നകം തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ഡി. ഓഫീസുമായി ബന്ധപ്പെടണം.