മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഘടകത്തിനു കീഴില്‍ മനാമയില്‍ വാരാന്ത്യങ്ങളില്‍ നടന്നു വരുന്ന സ്വലാത്ത് മജ്ലിസിനും പ്രത്യേക പ്രാര്‍ത്ഥനക്കും സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം നേതൃത്വം നല്‍കും. മനാമ ഗോള്‍ഡ് സിറ്റിക്കു സമീപം സ്കൈ മൊബൈല്‍ ഷോപ്പിനു മുകളില്‍ ഇന്നും നാളെയും നടക്കുന്ന വിവിധ മജ്ലിസുകളിലാണ് ഫഖ്റുദ്ധീന്‍ തങ്ങള്‍ പങ്കെടുക്കുന്നത്.
വ്യാഴാഴ്ച രാത്രി 8.45ന് നടക്കുന്ന സ്വലാത്ത് മജ്ലിസ്, വെള്ളിയാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്കാരാനന്തരം നടക്കുന്ന ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ മജ്ലിസുന്നൂര്, വെള്ളിയാഴ്ച രാത്രി 8.30ന് നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ ഐക്യദാര്‍ഢ്യ സമ്മേളനം എന്നിവയാണ് തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനിലടക്കമുണ്ടായ ഭൂചലനതുടര്ചലനങ്ങളും വിശ്വാസികളുടെ പ്രശ്നങ്ങളും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഫഖ്റുദ്ധീന്‍ തങ്ങള്‍ നടത്തും
വെള്ളിയാഴ്ച രാത്രി നടക്കുന്ന കടമേരി റഹ് മാനിയ്യ അറബിക് കോളേജ് ഐക്യ ദാര്‍ഢ്യ സമ്മേളനത്തില്‍ “നമ്മുടെ മക്കളും വിദ്യഭ്യാസവും” എന്ന വിഷയത്തില്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ സംഗമങ്ങളിലും വിശ്വാസികള്‍ പങ്കെടുത്ത് പുണ്ണ്യം നേടണമെന്ന് ബഹ്റൈന്‍ സമസ്ത നേതാക്കള്‍ അറിയിച്ചു.