എക്‌സിബിഷനിലെ ചില ഭാഗങ്ങൾ |
ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിന്റെ തൊട്ടു മുമ്പായി പ്രദര്‍ശനങ്ങള്‍ അവസാനിക്കുമെന്ന് വന്നതോടെയാണ് ഇന്നലെ മുതല്‍ പ്രായഭേദമന്യെ മദ്രസ്സ സ്‌കൂള്‍ സംഘടനാ ആസ്ഥാനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൂട്ടമായും ഒറ്റയായുമാണ് കാണികൾ ഒഴുകിയെത്തുന്നതെന്നാണ് വില യിരുത്തല്‍
മനുഷ്‌ന്റെ കരവിരുതുകള്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമ്പോള്‍ ഒരു മനുഷ്യന്‍ തന്നെ അത്ഭുതമാകുന്ന കാഴ്‌ച കാണികളെ അമ്പരിപ്പിക്കുനുണ്ട്,. ചേന്ദമംഗല്ലൂര്‍ സ്വദേശി അബ്ദുല്ല പുല്‍പറമ്പിന്റെ സ്വദേശി അബ്‌ദുല്ലയാണ് ഈ താരം.
ഇപ്രകാരം ചിരിക്കാനും ചിന്തിക്കാനും ഒപ്പം സര്‍വ്വാധി രാജന്റെ സൃഷ്‌ടി വൈഭവങ്ങള്‍ കൂടി പ്രകടമാക്കുന്ന എക്‌സിബിഷനില്‍ റുബെക്‌സ് എക്‌സിബിഷനി മത, ഭൗതിക, ശാസ്ത്ര,. മേഖലകളിലേക്കെല്ലാം കാഴ്‌ചക്കാരെ കൊണ്ടുപോകുന്ന അപൂര്‍വ്വ ദൃശ്യാനുഭവങ്ങളാണുള്ളത്.
ഇരു കൈകള്‍ കൊണ്ട് മാത്രമല്ല തല, ചെവി, കഴുത്ത്, മൂക്ക്, കൈക്കാല്‍ മടക്കുകള്‍, കാലുകള്‍ തുടങ്ങി 20-ല്‍ പരം ഭാഗങ്ങള്‍ കൊണ്ടാണ് അബ്ദുല്ല എഴുതുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, അറബി, ഉര്‍ദു, കന്നട, തെലുങ്ക് എന്നീ എട്ടു ഭാഷകള്‍ തിരിച്ചും മറിച്ചും തലകീഴായും കൊണ്ടെഴുതി കാണികളെ അമ്പരപ്പിക്കുന്നു.
ബൈക്കോടിച്ച് തല കൊണ്ടെഴുതുന്നതും ഓട്ടോ കാല്‍കൊണ്ട് ഓടിച്ച് കൈകള്‍ കൊണ്ട് വിവിധ രീതികളില്‍ എഴുതുന്നതും ഓട്ടോ ഡ്രൈവര്‍ കൂടിയായ അബ്ദുല്ലയുടെ മാത്രം കഴിവാണ്.