പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ ഏപ്രില്‍ 30 വരെ സ്വികരിക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍ എന്നീ പ്രദേശങ്ങളിലെ മദ്‌റസകളില്‍ 2013 മാര്‍ച്ച് 28, 30, 31 തിയ്യതികളില്‍ നടന്ന മദ്‌റസകളിലെ 168 സെന്ററുകളിലായി 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ 96.85% പേര്‍ വിജയിച്ചു. അഞ്ചാം തരത്തില്‍ 150 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 5296 പേരില്‍ 5039 പേര്‍ പാസായി 95.15 ശതമാനം. 150 ഡിസ്റ്റിംഷനും, 958 ഫസ്റ്റ് ക്ലാസും, 871 സെക്കന്റ് ക്ലാസും, 3060 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം തരത്തില്‍ 120 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 3641 പേരില്‍ 3591 പേര്‍ വിജയിച്ചു. 98.63 ശതമാനം. 789 ഡിസ്റ്റിംഗ്ഷനും, 1613 ഫസ്റ്റ് ക്ലാസും, 539 സെക്കന്റ് ക്ലാസും, 650 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം തരത്തില്‍ 37 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 904 പേരില്‍ 900 പേര്‍ വിജയിച്ചു. 99.56 ശതമാനം. 199 ഡിഷ്റ്റിംഷനും, 397 ഫസ്റ്റ് ക്ലാസും, 129 സെക്കന്റ് ക്ലാസും, 175 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടുവിന് 4 സെന്ററുകളില്‍ നിന്ന് പരീക്ഷക്കിരുന്ന 31 പേരില്‍ എല്ലാവരും വിജയിച്ചു. 100 ശതമാനം. 3 ഡിഷ്റ്റിംഷനും, 10 ഫസ്റ്റ് ക്ലാസും, 10 സെക്കന്റ് ക്ലാസും, 8 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം തരത്തില്‍ കോഴിക്കോട് ജില്ലയിലെ മുക്കം മുസ്‌ലിം യത്തീംഖാന (ഉര്‍ദു) മദ്‌റസ (9041)യിലെ മുഹമ്മദ് ബഖ്ശിശ് S/o. അസ്‌ലം (രജി.നമ്പര്‍ 1668) 500ല്‍ 493 മാര്ക്ക് വാങ്ങി ഒന്നാം സ്ഥാനവും, മുഹമ്മദ് മെഹ്താബ് S/o. മുഹമ്മദ് ജമീല്‍ (രജി. നമ്പര്‍. 1666) 500ല്‍ 491 മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും, മലപ്പറും ജില്ലയിലെ ചെറുകര എം.ഐ.സി.ഇംഗ്ലീഷ് മീഡിയം മദ്‌റസ(8571)യിലെ റബീഅത്ത് കെ.പി. D/o. സക്കീര്‍ഹുസൈന്‍ (രജി. നമ്പര്‍. 3516) 500ല്‍ 484 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം തരത്തില്‍ മലപ്പുറം ജില്ലയിലെ ചെമ്മലപറമ്പ് അല്‍ഹിദായ മദ്‌റസ(7522)യിലെ മുഹമ്മദ് നബീല്‍ പി ടി S/o. അശ്‌റഫ് (രജി.നമ്പര്‍ 1160) 400ല്‍ 395 മാര്ക്ക് വാങ്ങി ഒന്നാം സ്ഥാനവും, കൊടിഞ്ഞി മദ്‌റസത്തുല്‍ അന്‍വാറിലെ (7237) മുഹമ്മദ് അനീസ് എം.ടി. S/o. അബൂബക്കര്‍ (രജി.നമ്പര്‍. 1259) 400ല്‍ 392 മാര്ക്ക് വാങ്ങി രണ്ടാം സ്ഥാനവും, വാദിന്നൂര്‍-ചെമ്മാട് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ (എന്‍.ഇ.എം.എസ്.) മദ്‌റസ(7540)യിലെ ശമീശ ശറില്‍ എ.വി D/o. മൊയ്തീന്‍കുട്ടി (രജി.നമ്പര്‍ 1366) 400ല്‍ 391 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസ (8449)യിലെ ശഹ്‌ന ശഹര്‍ബാന്‍ കെ ടി D/o. അബ്ദുല്ലത്തീഫ് (രജി. നമ്പര്‍. 548) 400ല്‍ 389 മാര്‍ക്ക് നേടി ഒന്നാം സ്ഥാനവും, എടക്കുളം ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസ(6825)യിലെ ശിഫ റസ്‌ലി കെ പി D/o. കോയ ഹസ്സന്‍കുട്ടി (രജി.നമ്പര്‍ 667) 400ല്‍ 386 മാര്ക്ക് വാങ്ങി രണ്ടാം സ്ഥാനവും, ഫാത്തിമ നസ്‌റിന്‍ സി പി D/o. മുഹമ്മദ് ബശീര്‍ (രജി.നമ്പര്‍ 644) 400ല്‍ 382 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്ലസ്ടു വിന് കോഴിക്കോട് ജില്ലയിലെ മുക്കം മുസ്‌ലിം യത്തീംഖാന മദ്‌റസ(1512)യിലെ സൗദാബീവി കെ D/o. ഉമര്‍ മുസ്‌ലിയാര്‍ (രജി.നമ്പര്‍ 8) 400ല്‍ 337 മാര്ക്ക് വാങ്ങി ഒന്നാം സ്ഥാനവും, ഉമ്മുല്‍ ഖൈറ കെ D/o. അബൂബക്കര്‍ ഹാജി (രജി.നമ്പര്‍.12) 400ല്‍ 330 മാര്ക്ക് വാങ്ങി രണ്ടാം സ്ഥാനവും, ശഹനാസ് ബീഗം സി.പി. D/o. അബ്ദുല്ല (രജി.നമ്പര്‍ 11) 400ല്‍ 328 മാര്ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുപരീക്ഷാ ഫലം www.samastha.info, www.samastha.net, www.samastharesult.org, എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ 2013 ഏപ്രില്‍ 30 വരെ സ്വികരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.