മനാമ: പ്രമുഖ മന:ശാസ്‌ത്രജ്ഞ വിദഗ്‌ദനും ട്രയ്‌നിംഗ് അദ്ധ്യാപകനുമായ മുന്‍ എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി എസ്.വി മുഹമ്മദലി മാസ്റ്റര്‍ (ങ.അ,ആലറ,ജഏഉഇജ, ങരെ(ജ¨്യ), ചഘജ ങമ¨ലേൃ ജൃമരശേീിലൃ) ഇന്ന് മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ സ്‌നേഹ കുടുംബം സന്തുഷ്‌ട കുടുംബം എന്ന വിഷയത്തില്‍ സംസാരിക്കുന്നു
സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകം അവധിക്കാലത്തോടനുബന്ധിച്ചു നടത്തിവരുന്ന “വിജയ തീരം-13” പദ്ധതിയുടെ രണ്ടാം ഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിക്കാനാണ് അദ്ധേഹം ബഹ്‌റൈനിലെത്തുന്നത്.
ബഹ്‌റൈനിലെ സ്‌കൂള്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക ഗൈഡന്‍സും ട്രൈനിംഗും പേഴ്സണാലിറ്റി ഡവലപ്‌മെന്റുമടങ്ങുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉ0ള്‍ക്കൊള്ളിച്ച “വിജയ തീരം-13” പരിപാടികള്‍ക്ക് മുഖ്യ നേതൃത്വം വഹിക്കുന്നത് സമസ്‌ത വിഷനാണ്.
സ്റ്റുഡന്‍സ് ഗൈഡന്‍സ്, ടീച്ചേഴ്സ് ട്രൈനിംഗ്, ഫാമിലി കൌണ്‍സിലിംഗ്, ലീഡേഴ്സ് മീറ്റ്, ബിസിനസ് ടീം ട്രൈനിംഗ്, സ്‌ട്രസ്സ് മാനേജ്‌മെന്റ് തുടങ്ങിയവ ഈ വര്‍ഷത്തെ “വിജയ തീരം-13” പരിപാടികളിലെ മുഖ്യഇനങ്ങളാണ്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിജയ തീരം പരിപാടിയുടെ തുടര്‍ച്ചയായാണ് ഒരു ആഴ്‌ചയോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ഈ വര്‍ഷവും വിപുലമായ രീതിയില്‍ “വിജയ തീരം-13” സംഘടിപ്പിക്കുന്നത്.
ഇന്ന് (26ന് വെള്ളി) രാത്രി 8.മണിക്ക് മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തോടെ മെയ് 2 വരെ നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കുന്നതാണ്.
ഉദ്‌ഘാടന പരിപാടികള്‍ക്കു മുന്നോടിയായി സമസ്‌ത കീഴ്‌ഘടകങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട മെമ്പര്‍മാര്‍ക്കുമുള്ള ലീഡര്‍ഷിപ്പ് ട്രൈനിംഗ് ക്യാമ്പ് ഇന്ന് (വെള്ളിയാഴ്‌ച) ഉച്ചക്ക് 1.30 മുതല്‍ മനാമ സമസ്‌താലയത്തില്‍ നടക്കും. പ്രസ്‌തുത ക്യാമ്പില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 39907313 ല്‍ ബന്ധപ്പെടുക.