വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക ത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ ഡോ: ആസാദ് മൂപ്പനേയും മികച്ച തഹസില്‍ദാറായി തെരെഞ്ഞെടുക്കപ്പെ' സൂപ്പി കല്ലങ്കോടനേയും പത്ത് വര്‍ഷമായി അക്കാദമി സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കു ഹനീഫ ഇടിയംവയലിനേയും ആദരിച്ചു. ഡോ: ആസാദ് മൂപ്പന് വേണ്ടി വിംസ് പ്രിന്‍സിപ്പാള്‍ ഡോ: മഹ്‌റൂഫ് രാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നി് ഉപഹാരം ഏറ്റു വാങ്ങി.
സൂപ്പി കല്ലങ്കോടനും ഹനീഫ ഇടിയംവയലിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, സി മമ്മൂ'ി എം എല്‍ എ, പിണങ്ങോട് അബൂബക്കര്‍, എം ഐ ഷാനവാസ് എം പി, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഫൈസി പേരാല്‍, സി പി ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുസ്ലിം അദ്ധ്യാപകര് സര്ക്കാര് ക്ഷേമനിധി ഉപയോഗപ്പെടുത്തുന്നില്ല: മന്ത്രി അലി
തിരൂരങ്ങാടി: ന്യൂനപക്ഷ ക്ഷേമ നിധി മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി. എസ്.എം.എഫ് ജില്ലാ നേത്യത്വ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന അദ്ധ്യാപകരില്‍ പതിനായിരം പേര്‍ മാത്രമാണ് മുസ്‌ലിം അദ്ധ്യാപക ക്ഷേമ നിധിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അദ്ധ്യാപകരില്‍ നിന്നും മദ്രസാ കമ്മിറ്റിയില്‍ നിന്നും പ്രതിമാസം 50 രൂപ സ്വീകരിച്ച് വിരമിക്കുമ്പോള്‍ 4000 രൂപയോളം പെന്‍ഷന്‍ നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായി നല്‍കുന്ന ക്ഷേമനിധി.കേരളത്തിലെ മുസ്‌ലിംകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ ക്ഷേമ നിധി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.