ആലിപ്പറമ്പ്: തൂത ദാറുല്‍ ഉലൂം അനാഥ, അഗതിമന്ദിരം ദഅവാ കോളേജ് വാര്‍ഷിക സമ്മേളനവും മതപ്രഭാഷണവും തുടങ്ങി. ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ദുല്‍ ഹയ്യ് നാസിര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മതപ്രഭാഷണം നടത്തി. വ്യാഴാഴ്ച പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മതപ്രഭാഷണം നടത്തി. വെള്ളിയാഴ്ച എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഷമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.
പൂര്‍വവിദ്യാര്‍ഥിസംഗമം ഇന്ന്
ചെര്‍പ്പുളശ്ശേരി: തൂത ദാറുല്‍ ഉലൂം യത്തീംഖാനയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പഠിച്ചിരുന്ന അന്തേവാസികളുടെ പൂര്‍വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചേരും. ജനറല്‍ സെക്രട്ടറി അഡ്വ. നാലകത്ത്‌സൂപ്പി സംഗമം ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷഭാഗമായുള്ള പൊതുസമ്മേളനം രാത്രി 7ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. കേന്ദ്രമന്ത്രി ഇ. അഹമ്മദ് മുഖ്യാതിഥിയാകും. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും.