പാസ്പോർട്ടിനും ഫോട്ടോക്കുമൊപ്പം പേ ഇന്‍ സ്ലിപ്പ് ഒറിജിനലുംഫോട്ടോകോപ്പിയുംസമര്പ്പിക്കണം
കരിപ്പൂര്‍: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറല്‍ വിഭാഗത്തില്‍ നിന്ന് (കെ.എല്‍.എഫ്) തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇന്റര്‍നാഷനല്‍ പാസ്പോര്‍ട്ടും ഒരു ഫോട്ടോയും ഏപ്രില്‍ 29, 30 തിയ്യതികളില്‍ കരിപ്പൂരിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ടു സമര്‍പ്പിക്കണം.
തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും (റിസര്‍വ്, ജനറല്‍ കാറ്റഗറി അപേക്ഷകര്‍) വിദേശവിനിമയ സംഖ്യ, വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 76,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലം ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഫീ ടൈപ്പ് 25 നമ്പര്‍ അക്കൌണ്ടില്‍ നിക്ഷേപിച്ച പേ ഇന്‍ സ്ലിപ്പിന്റെ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോകോപ്പിയും മെയ് 20നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
ഒരു കവറില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണെ്ടങ്കില് മുഴുവന്‍
പേരുടെയും തുക ഒന്നിച്ച് അടയ്ക്കേണ്ടതാണ്. പേ ഇന്‍ സ്ലിപ്പിന്റെ കോപ്പി മുഖ്യ അപേക്ഷകന് സൂക്ഷിക്കണം. പണമടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ലഭ്യമാണ്.
പേരുടെയും തുക ഒന്നിച്ച് അടയ്ക്കേണ്ടതാണ്. പേ ഇന്‍ സ്ലിപ്പിന്റെ കോപ്പി മുഖ്യ അപേക്ഷകന് സൂക്ഷിക്കണം. പണമടയ്ക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറുകള്‍ ലഭ്യമാണ്.
ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ഈ അക്കൌണ്ടില്‍ മാത്രമേ പണമടയ്ക്കാവൂ. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍ നിന്നോ (ംംം.വമഷരീാാശ©ലേല.രീാ, ംംം.സലൃമഹമവമഷരീാാശ©ലേല.ീൃഴ), ഹജ്ജ് ഫീ ല്‍ ഡ് ട്രെയ്നറുമായി ബന്ധപ്പെട്ടോ ലഭ്യമാക്കാവുന്നതാണ്. തെറ്റായ രീതിയില്‍ പണമടച്ചാലുണ്ടായേക്കാവുന്ന അവസര നഷ്ടത്തിനു ഹജ്ജ് കമ്മിറ്റി ഉത്തരവാദിയായിരിക്കില്ല. വിമാനക്കൂലിയിനത്തിലും വിദേശവിനിമയ സംഖ്യയുടെ ബാക്കിതുകയും ജൂണ്‍ 28നകം ഹജ്ജ് കമ്മിറ്റിയില്‍ നിന്നുള്ള അറിയിപ്പ്അനുസരിച്ച് അടയ്ക്കേണ്ടതാണ്. ആയതിനുള്ള പേ ഇന്‍ സ്ലിപ്പും ഹജ്ജ് കമ്മിറ്റിയുടെ വെബ് സൈറ്റില്‍ പിന്നീട് ലഭിക്കും. ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാര്‍ക്കു വേണ്ടുന്ന ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനും രണ്ടാം ഗഡുവായി അടയ്ക്കേണ്ട തുക, ഹജ്ജ് ക്ലാസ്, കുത്തിവയ്പ്, യാത്രാതിയ്യതി തുടങ്ങിയ കാര്യങ്ങള്‍ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും ഹജ്ജ് ട്രെയ്്നര്മാരെ നിയമിച്ചിട്ടുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തുള്ള ഫീല്‍ഡ് ട്രെയ്നറുമായി ബന്ധപ്പെടണം. ഓരോ പ്രദേശത്തെയും ഹജ്ജ് ഫീല്‍ഡ് ട്രെയ്്നര്മാരുടെ പേരും ഫോണ്‍ നമ്പറും അതതു ജില്ലാ ട്രെയ്നര്‍മാരില്‍ നിന്നും ലഭിക്കും.