ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ
സമ്മേളനം; പാണക്കാട് സയ്യിദ് അബ്ബാസലി
തങ്ങള്‍  ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന മഹല്ല് നേതൃസമ്മേളനത്തിന് ദാറുല്‍ഹുദായില്‍ പ്രൗഡോജ്ജ്വല തുടക്കം. രാവിലെ എട്ടിന് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ നേതൃത്വത്തില്‍ മമ്പുറം മഖാമിലും, ഡോ.യു.ബാപ്പുട്ടി ഹാജിയുടെ മഖ്ബറയിലും നടന്ന കൂട്ട സിയാറത്തോടെയാണ് ദ്വിദ്വിന സമ്മേളനത്തിന് തുടക്കമായയത്. എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി. 
തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 
എം.പി അബ്ദുസ്സമദ് സമദാനിഎം.എല്‍.എ,പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ,സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍,ഡോ.ബഹാഉദ്ദീന്‍ നദ്‌വി,ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി കെ.എം സൈതലവി ഹാജി,ഹാജി യു.മുഹമ്മദ് ശാഫി,അബ്ദുല്‍ ഖാദര്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി,കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ,ജബ്ബാര്‍ ഹാജി എളമരം,ബി ജഅ്ഫര്‍ ഹുദവി പ്രസംഗിച്ചു. 
രാവിലെ പതിനൊന്നിന് നടന്ന- മഹല്ല് നേതൃത്വം കാലം തേടുന്ന കാതലായ
മാറ്റം- സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു,സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ പി നസീര്‍ മുഖ്യ പ്രഭാഷണം നടത്തി.പി കുഞ്ഞാണി മുസ്‌ലിയാര്‍,അഡ്വ:പി വി സൈനുദ്ധീന്‍, എം എ ഖാദര്‍ വെളിമുക്ക് എന്നിവര്‍ പ്രസംഗിച്ചു. 
മുസ്‌ലിം ശാക്തീകരണം മഹല്ലുകളിലൂടെ സെഷനില്‍ കേരളാ ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി മെമ്പര്‍ സുബൈര്‍ നെല്ലിക്കാപറമ്പ്,ഉമര്‍ ഫൈസി മുക്കം ,കെ.എ റഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാഥിതിയായിരുന്നു.
മോഡല്‍ മഹല്ല് പ്രസന്റേഷന്‍ സിടി അബ്ദുല്‍ഖാദിര്‍ ,അബ്ദുല്‍ അസീസ് മാസ്റ്റര്‍ ,മുനീര്‍ ഹുദവി പേങ്ങാട് എന്നിവര്‍ അവതരിപ്പിച്ചു.
വൈകീട്ട് നടന്ന ആദര്‍ശസമ്മേളനം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു.പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിര്‍ഹയ്യ് തങ്ങള്‍,എം പി മുസ്തഫല്‍ ഫൈസി,ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം,ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു ഇന്ന് (14/04/2013) രാവിലെ ആത്മസംസ്‌കരണം സെഷന്‍ നടക്കും. എട്ടിന് നടക്കുന്ന അനുസ്മരണ പരിപാടി പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പത്തിന് -മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കൈകോര്‍ക്കാം- സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ ഐ.പി.എസ്, കേരള ഹൈക്കോടതി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ ജലീല്‍ , സലീം കുരുവമ്പലം തുടങ്ങിയവര്‍ സംസാരിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആധ്യക്ഷം വഹിക്കും
രണ്ടിന് മഹല്ല് കര്‍മ്മ പദ്ധതി തയ്യാറക്കല്‍ ഗ്രൂപ്പ് ചര്‍ച്ച നടക്കും. ഡോ.ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ശാഹുല്‍ മാസ്റ്റര്‍ മേല്‍മുറി വിഷയാവതരണങ്ങള്‍ നടത്തും. ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആധ്യക്ഷ്യം വഹിക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പദ്ധതി പ്രഖ്യാപനവും നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിക്കും.