കണ്ണൂർ: ജിന്ന് ബാധയിൽ പെട്ടുഴലുന്നമുജാഹിദുകളുടെ പള്ളികളും 'ജിന്നുകൾ പൂട്ടിതുടങ്ങി' കഴിഞ്ഞ മാസത്തെ മഞ്ചേരിയിലെ പള്ളിപൂട്ടലിന്നു പിന്നാലെയാണ് (skssfnews..com സംഭവത്തിന് ശേഷം ഇരിക്കൂര്‍ കമാലിയ യു.പി സ്കൂളിന് സമീപത്തെ മുജാഹിദ് മസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിന്‍െറ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചു. തര്‍ക്കത്തില്‍ തീര്‍പ്പാവുന്നത് വരെ പൊലീസ് പള്ളി പൂട്ടിയിട്ടു.
വെള്ളിയാഴ്ച ജുമുഅ തുടങ്ങാനിരിക്കെയാണ് ഖുതുബ നടത്തുന്ന ആളെച്ചൊല്ലി തര്‍ക്കം ഉടലെടുത്തത്. മുജാഹിദ് വിഭാഗീയതക്ക് ശേഷം ഇവിടെ ഇരു വിഭാഗവും നിശ്ചിത കാലയളവില്‍ മാറിമാറി ഭരണവും ഖുതുബയും നിര്‍വഹിക്കാനാണ് നേരത്തേ ധാരണയായിരുന്നത്. ഇതനുസരിച്ച് ടി.പി.അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന മുജാഹിദ് വിഭാഗത്തിനാണ് ഈ ആഴ്ച ഖുതുബയുടെ അവസരമുണ്ടായിരുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ തന്നെ അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതിന്‍െറ തര്‍ക്കമാണ് പ്രശ്നമായതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതിനെതുടര്‍ന്നാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. സജീവിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തിയത്. ഇരുവിഭാഗത്തെയും രമ്യതപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തലശ്ശേരി ആര്‍.ഡി.ഒ.യുടെ ഉത്തരവനുസരിച്ചാണ് പള്ളിയിലെ ആരാധന താല്‍ക്കാലികമായി നിര്‍ത്തി വെച്ചതെന്ന് പൊലീസ് അറിയിച്ചു. പള്ളി പൂട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മറുവിഭാഗം വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ കൊണ്ട് വന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്ന് കെ.എ. മുജീബുല്ല അന്‍സാരി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.