സുഡാപ്പി ഓഫീസ് റൈഡ്; 'പോലീസ് ഭീകരത' തുറന്നു കാട്ടാൻ പാവം ഒരു ‘തേജസ്’ മാത്രം

SKSSF നെയും പാണക്കാട് തങ്ങളെയും ചേർത്ത് കഥ മെയ്യു 
മ്പോഴും ആരും സഹായിച്ചിരുന്നില്ലല്ലോവെന്ന്  ആക്ഷേപവും 
മുസ്ലിം സമുദായത്തെ ‘സംര ക്ഷിക്കാന്‍’ കച്ചമുറുക്കി ഇറങ്ങി പ്പുറപ്പെട്ട എന്‍.ഡി.എഫ് എന്ന സുടാപ്പികളുടെ  കാര്യം കഷ്ടമാണ്. അതിന്റെ മുഖ പത്രമായ തേജസിൻറെ കാര്യമാവട്ടെ   അതിലേറെ കഷ്ട ത്തിലാണ്  .. കാര്യമെന്തന്നല്ലേ?
സംരക്ഷണ പ്രസ്ഥാനത്തിന്റെ ഭീകരസ്വഭാവം കണ്ണൂര്‍ പൊലീസ് റെയ്ഡ് നടത്തി പുറത്തു കൊണ്ടു  വരുമ്പോൾ അതിന്റെ 'ഭീകരത' മറച്ചു വെക്കാൻ ക്ഷമിക്കണം 'തുറന്നു കാണിക്കാൻ'  പാവം തേജസ്‌  മാത്രമേ ഉള്ളൂവത്രെ! ബാക്കിയുള്ള ‘മുസ്ലിം പത്രങ്ങള്‍’ അവയുടെ തനി സ്വഭാവങ്ങള്‍ രണ്ടും കാണിച്ചു. (ഇക്കാര്യത്തിലെങ്കിലും ) മുസ്ലിമിന്റെ സ്വഭാവവും കാണിച്ചു, പത്രത്തിന്റെ സ്വഭാവവും കാണിച്ചു.അവര്‍ കണ്ടത് അവരങ്ങ് വിളിച്ചു പറഞ്ഞു. വളക്കാനും ഒടിക്കാനുമൊന്നും പോയില്ല.  

സാധാരണ ചില വിഷയങ്ങളിൽ ( ലീഗിനെചേർത്തി  കഥകൾ മെയ്യാനും മറ്റുമൊക്കെ ) സഹായിക്കുന്നവർ  തന്നെ   ഈയിടെയായി  സഹകരിക്കാതത്തിൽ  ഏറെ മനോവേദനയുണ്ട് 
പാണക്കാട് തങ്ങളെയും SKSSF നെയും ചേർ ത്തിയുള്ള  പാറ വെച്ചുള്ള നുണ '\അവതരിപ്പിക്കാനും  പാവം തേജസ്‌ മാത്രമാ യിരുന്നു വെന്നത് ഉദാഹരണം
പാണക്കാട് തങ്ങൾ (എന്ന സമസ്ത  വൈസ് പ്രസിഡന്റ്‌ അതിന്റെ വിദ്യാ ർത്തി  സംഘടന യായ  SKSSF നെതിരെ ) സമസ്തയോട് പരാതി പെട്ടുവെന്നതായിരുന്നു തേജസിന്റെ കണ്ടു പിടുത്തം. ഇതിന്റെ  അനൌജിത്യം മനസ്സിലാക്കിയവർ ആരും അത് ഏറ്റു പിടിക്കാതത്തിൽ തേജസിന് ഏറെ വേദന യുണ്ടായിരുന്നു   
എതാവട്ടെ കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ പേരുകളും കണ്ടെടുത്ത ഉപകരണങ്ങളുടെ വിവരങ്ങളും മുസ്ലിം സമുദായത്തിന്റെ മുന്നിലേക്ക് എത്തിച്ചു കൊടുത്തു വെന്ന കടുത്ത അപരാധമാണവർ ചെയ്തിരിക്കുന്നത്  പത്രങ്ങള്‍. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തില്‍ ഇറങ്ങുന്ന മാധ്യമവും ഒരേ സ്വരത്തില്‍ സമുദായത്തെ അറിയിച്ചുവെന്നതാണ്‌ വലിയ തെറ്റ് .  ‘ദാ, ഇവര്‍ തീവ്രവാദികളാണ്. ഇവരുടെ കയ്യില്‍ ആയുധമുണ്ട്.’ 
പോപുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ് ; ബോംബുകളും ആയുധങ്ങളും പിടികൂടി ‘ എന്നാണ് മൌദൂധ്യമം   വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. പിടിയിലായ 21 ആളുകളുടേയും പേര് വയസ്സും വീട്ടുപേരും സഹിതം മൌദൂധ്യമം  പ്രസിദ്ധീകരിച്ചു. ഒരാളൊഴികെ എല്ലാവരും ഇരുപതുകളിലാണ്. 21നും 27നും ഇടയിലാണ് എല്ലാവരുടേയും വയസ്സ്. ഒരാള്‍ക്ക് മാത്രം 39 വയസ്സുണ്ട്, അയാളാകട്ടെ സംഘത്തിന്റെ പരിശീലകനുമാണ്. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനാണ് എത്തിയതെന്ന് ഇവരില്‍ പലരും പൊലീസിനോട് പറഞ്ഞിരുന്നു എന്നത് പ്രസക്തമാവുന്നത് ഇവിടെയാണ്. 
വീട്ടില്‍ എന്തു പറഞ്ഞിട്ടാണ് ഈ ചെറുപ്പക്കാര്‍ ക്യാമ്പിലെത്തിയത് എന്നറിയില്ലല്ലോ. മക്കള്‍ എവിടെയാണ് ഉള്ളത് എന്ന കാര്യം അത്തരക്കാരുടെ വീടുകളില്‍ അറിയിക്കുകയാണ് ഈ വാര്‍ത്തയിലൂടെ മൌദൂധ്യമം  ചെയ്തത്. മൌദൂധ്യമം   മാത്രമല്ല ചന്ദ്രികയും പിടിയിലായവരുടെ പേരുവിവരം വെളിപ്പടുത്തിയിട്ടുണ്ട്. ഈ നടപടി എല്ലാ അര്‍ഥത്തിലും സമുദായ സേവനമാണ്. മുസ്ലിം ചെറുപ്പക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു മുന്നറിയിപ്പു കൂടിയാണ്. 
ഇവിടെയാണ് ‘തേജസ്’ സിന്റെ '"സമുദായ സംരക്ഷണ"ത്തിന്റെ ത്യാഗം  നമുക്ക് മനസ്സിലാക്കനാകുക. പിടിയിലായ ആരുടേയും പേരുകള്‍ ആ പത്രത്തിലെ വാര്‍ത്തയില്‍ ഇല്ല. പകരം പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ  മാത്രം.  അത് വായിക്കുക തന്നെ വേണം. അപ്പോഴാണ് ആ വാര്‍ത്തയുടേയും പത്രത്തിന്റെതന്നെയും ലാക്ക് പിടികിട്ടുക. ‘കണ്ണൂര്‍ ഡി.വൈ.എസ്.പി പി സുകുമാരന്‍, വളപട്ടണം സി.ഐ ബാലകൃഷ്ണന്‍ നായര്‍, മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്ല്യാടന്‍’ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്കിയതെന്ന് തേജസ് അറിയേണ്ടവരുടെ അറിവിലേക്കായി നല്കിയിട്ടുണ്ട്. 

പോലീസുകാരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാം. പ്രസിദ്ധീകരിക്കേണ്ടതുമാണ്. അതിനോടൊപ്പം തന്നെ പിടിയിലായ ചെറുപ്പക്കാരുടെ പേരുകളും പ്രസിദ്ധീകരിക്കേണ്ടിയിരുന്നു.എന്നാണ് നമ്മുടെ ധാരണ യെങ്കിൽ  അതല്ല  ഇവിടെ എങ്ങിനെ സംരക്ഷണ മൊരുക്ക ണമെന്ന്  പത്രം മറ്റുള്ളവർക്ക് പഠി പ്പിക്കുക കൂടി ചെയ്യുന്നുണ്ടിവിടെ.  എന്താണ് കാര്യം, ആ ചെറുപ്പക്കാരുടെ വീടുകളില്‍ വരുന്ന പത്രം തേജസാണെങ്കില്‍ അതുകൊണ്ട്അവരുടെ കുടുംബത്തിനു ഒരു ഗുണമുണ്ട്  . എന്നാലും ആ പേരുകൾ കൂടി പ്രസിദ്ധീകരിച്ചിരുന്നു വെങ്കിൽ  തങ്ങളുടെ  മക്കള്‍ സുരക്ഷിതരായി പൊലീസ് ലോക്കപ്പിലുണ്ടെന്നും പരിശീലനത്തിനിടയില്‍ ആശുപത്രിയിലായിട്ടില്ലെന്നും വീട്ടുകാര്‍ക്ക് ആശ്വസിക്കാനുതകുമായിരുന്നുവെന്നാണ് വിനീതന്റെ ചിന്ത . 

ഏതാവട്ടെ, പിടിച്ചെടുത്ത വസ്തുക്കളുടെ വിവരണത്തിലും മുസ്ലിം പത്രങ്ങള്‍ സംരക്ഷകരെ തുറന്നുകാട്ടിയത് വലിയ തെറ്റായി പോയി ..  ‘പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ബോംബും വടിവാളും ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തത്‘ എന്ന് ചന്ദ്രിക. ‘പോപ്പുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ആയുധ പരിശീലനകേന്ദ്രം പോലീസ് കണ്ടെത്തി; 21 പേരെ നാടന്‍ ബോംബുകളും വാളും സഹിതം അറസ്റ്റ് ചെയ്തു’ എന്ന് മറ്റൊരു പത്രം .  ‘പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ റെയ്ഡ്. ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു’ എന്ന് മൌദൂധ്യമം    ഇവിടേയും തേജസ് ഒരു  'ഉത്തമ മാത്രക' തന്നെ കാട്ടിയിട്ടുണ്ട്   : ‘നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപത്തുനിന്ന് രണ്ടു നാടന്‍ ബോംബുകളും ഒരു വാളും കണ്ടെടുത്തു’ എന്നാണ് തേജസാര്‍ന്ന വാര്‍ത്ത. 

‘പട്ടിക കഷണങ്ങള്‍ കൊണ്ട് നിര്‍മിച്ച മനുഷ്യ സദൃശ്യമായ രൂപവും കെട്ടിടത്തനകത്തുനിന്ന് കണ്ടെത്തി… ഇതില്‍ തുണിചുറ്റി മനുഷ്യരൂപമുണ്ടാക്കി വെട്ടിയും കുത്തിയും പരിശീലനം നടത്തിയിരുന്നതായും സംശയിക്കുന്നതായി പോലീസ് പറഞ്ഞു’ എന്നു് ഒരു പത്രം വിശദീകരിക്കുന്നുണ്ട്. ‘റീപ്പര്‍ ഒട്ടിച്ചുണ്ടാക്കിയ ഒരു മനുഷ്യന്റെ ആകൃതിയും കണ്ടെടുത്തു’ എന്ന് ചുരുക്കി മൌദൂധ്യമം   . ‘ബോംബും വടിവാളുകളും ബോംബ് നിര്‍മാണ സാമഗ്രികളും പരിശീലനത്തിനായി ഒരുക്കിയ മനുഷ്യ ഡമ്മിയും പെട്രോളുമാണ് കെട്ടിടത്തിന് അകത്തുനിന്ന് കണ്ടെത്തിയത് ‘ എന്ന്സമുദായ പത്രവും. 

ഇങ്ങനെയൊരു വസ്തു തേജസിന്റെ വാര്‍ത്തയിലില്ല. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ യോഗം ചേര്‍ന്ന വാര്‍ത്തയുണ്ട്. അതില്‍ ഇങ്ങനെയുണ്ട് : ‘നിര്‍മാണത്തിലുള്ള കെട്ടിടത്തിനു കണ്ണേറു തട്ടാതിരിക്കാന്‍ സാധാരണ വയ്ക്കാറുള്ള നോക്കുകുത്തിയെ പരിശീലനത്തിനു വേണ്ടിയുള്ള മനുഷ്യഡമ്മിയാക്കുന്നത് അപഹാസ്യമാണ്’ എന്നാണ് ജില്ലാകമ്മിറ്റി പറഞ്ഞതായി തേജസ് അറിയിക്കുന്നത്. 

ബോംബിനും റെയ്ഡിനുമിടയില്‍ തേജസിനും പോപ്പുലര്‍ ഫ്രണ്ടിനും ചെറിയൊരു കച്ചിത്തുരുമ്പു കിട്ടിയിട്ടുണ്ട്. ഒരു പോലീസുകാരനും അതേ ബുദ്ധിനിലവാരമുള്ള ചില വാര്‍ത്താ റിപ്പോര്‍ട്ടര്‍മാര്‍ക്കും പറ്റിയ ഒരബദ്ധം. ഇറാനിലെ കിഷ് എന്ന പ്രദേശത്തെ ഫ്രീ സോണിലേക്ക് പോകാനായി ഗള്‍ഫുകാര്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി അത്‌ ഇറാന്‍ പാസ്‌പോര്‍ട്ടാണ് എന്ന് ഏതോ പോലീസുകാരന്‍ പറഞ്ഞു കൊടുത്തു. ഏതൊക്കെയോ റിപ്പോര്‍ട്ടര്‍മാര്‍ അങ്ങനെ വാര്‍ത്തയും കൊടുത്തു. ആ ഒരു കാര്‍ഡ് കാട്ടി വാര്‍ത്ത മൊത്തം തെറ്റാണെന്നു സ്ഥാപിക്കാന്‍ തേജസ് ശ്രമിച്ചു നോക്കിയിട്ടുണ്ട്. 
വിശദീകരണത്തിന്റെ ചാരുത കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ തലമണ്ടക്ക് ആഞ്ഞടിച്ചത് മറ്റൊരു പത്രമാണ്‌  അതില്‍ ഇങ്ങനെയുമുണ്ട്…’പരിശീലനത്തിന് കാവല്‍ നിന്നിരുന്ന രണ്ട് പേര്‍ പോലീസിനെ കണ്ടയുടന്‍ ഓടി രക്ഷപ്പെട്ടു. ‘എങ്ങനെയുണ്ട് മുസ്ലിം സമുദായത്തിന്റെ സംരക്ഷകര്‍! എങ്ങനെയുണ്ട് അവരുടെ കാവല്‍ക്കാര്‍?!!!-
 .....................................
മഷി തീരും മുമ്പെ: പാണക്കാട് തങ്ങൾക്കെതിരെ SKSSF നെ ചേർത്തി കള്ള കഥ മെനഞ്ഞതിന്റെ ഗുരുത്തക്കേട്‌  ആണത്രെ ഇപ്പോൾ 'സംരക്ഷണ  പത്രം' അനുഭവിക്കുന്നത് (കടപ്പാട് ഓണ്‍ലൈൻ ഡസ്ക് )