കല്ലടിക്കോട്: അനാഥ അഗതി സംരക്ഷണ രംഗത്ത് സുസ്ത്യര്‍ഹമായ സേവനം നടത്തിവരുന്ന കല്ലടിക്കോട് ദാറുല്‍ അമാന്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഉജ്വല തുടക്കം.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ യാതന നേരിടുന്നവരുടെ അഭയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സാംസ്‌കാരിക പുരോഗതിയുടെ വിള നിലമാണെന്ന് തങ്ങള്‍ പറഞ്ഞു. ദൈവീക വിധിയില്‍ നിരംബലരായ യതീംമുകളെ ഏറ്റെടുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക എന്നത് തുല്യതയില്ലാത്ത ഇബാദത്താണ്. വഴി കേടിലേക്ക് പിഞ്ചുമക്കളെ നയിക്കപ്പെടുന്ന കാലത്ത് ധാര്‍മികതയുടെയും ഉത്തരവാദിത്വത്തിന്റെയും ദിശയിലേക്ക് തിരിച്ചുപിടിക്കുകയാണ് അനാഥ മന്ദിരങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു.
പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ഹയ്യ് നാസിര്‍ ശിഹാബ് തങ്ങള്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.എ.എം.എ കരീം എന്നിവര്‍ പ്രസംഗിച്ചു. ദാറുല്‍ അമാന്‍ പ്രസിഡന്റ് ഹാജി സാദാലിയാഖത്തലിഖാന്‍ പതാക ഉയര്‍ത്തി. മാനേജര്‍ മുജീബ് ഫൈസി അരിയൂര്‍ സ്വാഗതം പറഞ്ഞു.
മുന്‍ എം.എല്‍.എമാരായ കല്ലടി മുഹമ്മദ്, കളത്തില്‍ അബ്ദുല്ല, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, ആന്റണി മതിപുറം, അബ്ബാസ് ഹാജി, പി.ടി ഹംസ ഫൈസി, വീരാന്‍ ഹാജി,
ആലിപ്പു ഹാജി, സി.മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ഷമീര്‍ ഫൈസി, കബീര്‍ അന്‍വരി പ്രസംഗിച്ചു. എന്‍.സൈതാലികുട്ടി ഹാജി നന്ദിയും പറഞ്ഞു. രാത്രി നടന്ന ആത്മീയ സദസ്സില്‍ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, സി.പി ബാപ്പു മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി, അഷ്‌റഫ് ഫൈസി, സലീം ഫൈസി നേതൃത്വം നല്‍കി.
ഇന്ന് രാവിലെ പത്തുമണിക്ക് നടക്കുന്ന തസ്‌കിയത്ത് ക്യാമ്പില്‍ സി.ഹംസ പ്രഭാഷണം നടത്തും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് മദ്രസ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ നടക്കും.
വൈകീട്ട് മതപ്രഭാഷണ പരിപാടിയില്‍ ഷഫീഖ് അല്‍ഖാസിമി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. നാളെ ഏഴുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും.