കൊടുവള്ളി: കേരളത്തിലെ മദ്രസകള്‍ സാമൂഹിക മുന്നേറ്റത്തിന്റെ അടിസ്ഥാനമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന മദ്രസ്സ പ്രസ്ഥാനം കേരള മുസ്‌ലിംങ്ങളുടെ ചരിത്രവും വര്‍ത്തമാനവുമാണ്. മതബോധമാണ് ഔന്നിത്യത്തിന്റെയും ഉയര്‍ച്ചയുടെയും തലങ്ങളില്‍ നമ്മെ എത്തിച്ചത്. സമ്പന്ന അറബ് രാഷ്ട്രങ്ങളൊഴിച്ചാല്‍ ലോകത്ത് മുസ്‌ലികള്‍ ദുരന്തമനുഭവിക്കുന്നവരാണ്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങളെ പോലുള്ളവരോട് ഏറെ കടപ്പെട്ടവരാണ് നമ്മള്‍. മാനിപുരം ഹയാത്തുല്‍ഇസ്‌ലാം മദ്രസ്സ 50-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പി.മോയിന്‍ഹാജി അധ്യക്ഷതവഹിച്ചു. മുഹ്‌യുദ്ദീന്‍കുട്ടി ബാഖവി പരതക്കാട് മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാലന്‍കുട്ടി ഫൈസി, പി.അബുഹാജി, പി.കുട്ട്യാമു, മജീദ് കാളക്കണ്ടി, നൗഫല്‍.എം പ്രസംഗിച്ചു. എം.ടി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ഷഹന്‍.കെ.കെ നന്ദിയും പറഞ്ഞു.