വളാഞ്ചേരി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹിമാന് അല്‍ ഹാശിമി പ്രസ്താവിച്ചു. വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ കാമ്പസിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്സ ്ആന്റ് സയന്‍സ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക് ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ശംസുല്‍ ഉലമയുടെയും കെ.കെ.അബൂബക്കര്‍ ഹസ്റത്തിന്റെയും പാത പിന്തുടര്ന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖല പുരോഗതിയിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍ക്കസിന്റെ തുടക്കം മുതല്‍ സ്ഥാപനത്തിന്റെ നാനോന്മുഖ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന അലിയ്യുല്‍ ഹാശിമി കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെയാണ് വിലയിരുത്തിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അനിര്‍വചനീയമായ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം കേരളത്തില്‍ എത്തുമ്പോഴെല്ലാം പാണക്കാട് സന്ദര്‍ശിക്കാറുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പത്മശ്രീ എം.എ യൂസുഫലി, പിതാവ് എം.കെ.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പേരിലുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പൊതുസമ്മേളനം വ്യവസായ ഐ.ടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി
ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം ചെയ്തു.
പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് പി.ബാവ ഹാജിക്ക് മര്‍ക്കസ് കമ്മിറ്റി നല്കുന്ന ഉപഹാരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ശൈഖ് ബദര്‍ ഫാരിസ് അല്‍ ഹിലാല്‍, ദാത്തു കരീം അലവി മലേഷ്യ, പ്രഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍, അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ല്യാര്‍, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍, പി.കുഞ്ഞാണി മുസ്ല്യാര്‍, കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരി, കാളാവ് സൈതലവി മുസ്ല്യാര്‍, എ.മരക്കാര്‍ ഫൈസി, അഷ്റഫ് കോക്കൂര്‍, കുറുക്കോളി മൊയ്തീന്, കീഴേടത്തില്‍ ഇബ്രാഹിം ഹാജി, സി.പി.സൈതലവി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ടി.കെ.പരീക്കുട്ടി ഹാജി, എം.അബ്ദു ഹാജി, കെ.വി.ഹംസ മുസ്ല്യാര്‍ സംബന്ധിച്ചു.
ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മതപ്രഭാഷണം നടത്തി. മര്‍ക്കസ് സെക്രട്ടറി പി.കെ.ഹംസക്കുട്ടി മുസ്ല്യാര്‍ സ്വാഗതവും കാടാമ്പുഴ മൂസ ഹാജി നന്ദിയും പറഞ്ഞു.