പെരിന്തല്‍മണ്ണ: ഏപ്രില്‍ 21, 22, 23 തിയ്യതികളില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കുന്ന ജാമിഅഃ ഫെസ്റ്റ്-13 ന്റെ സംഘാടക സമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായി സയ്യിദ് ഉമറുല്‍ ഫാറൂഖ് പാലക്കാട്, മുദ്ദസിര്‍ മലയമ്മ (അഡ്മിനിസ്‌ട്രേഴ്‌സ്) ചെയര്‍മാന്‍ മുഹമ്മദ് ഫൈറൂസ് ഒറവംപുറം ജനറല്‍ കണ്‍വീനര്‍ റിയാസ് പാപ്ലശ്ശേരി, കണ്‍വീനര്‍മാര്‍ ശബീര്‍ ഉദിരം പൊയില്‍, ഉമറുല്‍ ഫാറൂഖ് മണിമൂളി, ഫൈസല്‍ സ്വാഗതമാട് എന്നിവരെയും സബ് കമ്മിറ്റി ഭാരവാഹികളായി ഹസന്‍ കൊളപ്പറമ്പ് (ഫൈനാന്‍സ്), നിസാം മൊറയൂര്‍, സിദ്ദീഖ് കൊമ്മേരി (സ്റ്റേജ്) അബ്ദുറശീദ്, അബ്ദുല്‍ ഗനിയ്യ് (ഫുഡ്), അബ്ദുറശീദ് പൊറോറ, സയ്യിദ് അബുസ്വാലിഹ് അമീനി ദ്വീപ്, മുര്‍ശിദ് തങ്ങള്‍ (മെമ്പര്‍മാര്‍) എന്നിവരേയും തെരഞ്ഞെടുത്തു. യോഗത്തില്‍ മുദ്ദസിര്‍ മലയമ്മ സ്വാഗതവും ശബീര്‍ ഉദിരംപൊയില്‍ നന്ദിയും പറഞ്ഞു.