പ്രചാരണോദ്ഘാടന സമ്മേളനത്തില്‍ ട്രന്റ് ഡയരക്ടര്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ക്ലാസ്സെടുക്കുന്നു |
മനാമ
: പ്രമുഖ
മന:ശാസ്ത്രജ്ഞ
വിദഗ്ദനും ട്രൈനിംഗ്
അദ്ധ്യാപകനുമായ SKSSF TREND
ഡയരക്ടര്‍
എസ്.വി
മുഹമ്മദലി മാസ്റ്റര്‍
(M.A,Bed,PGDCP, Msc(Psy), NLP Master Practioner)
നയിക്കുന്ന
ഒരാഴ്ച നീണ്ടുനില്ക്കു
'വിജയ
തീരം13' വൈവിധ്യമാര്‍ന്ന
പരിശീലന പരിപാടികള്‍ക്ക്
തുടക്കമായി.
അവധിക്കാലത്തോടനുബന്ധിച്ചു
ബഹ്റൈനിലെ സ്കൂള്‍ മദ്റസകളില്‍
പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
അദ്ധ്യാപകര്‍ക്കുമൊപ്പം
പ്രത്യേക പരിശീലന ക്ലാസ്സുകള്‍ക്കും
ക്യാമ്പുകള്ക്കുമൊപ്പം
സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ക്കും
കൗണ്‍സിലിംഗ് അടക്കമുള്ള
പദ്ധതികള്‍ കൂടി അടങ്ങിയതാണ്
വിജയ തീരം 03 പദ്ധതി.
സമസ്ത വിഷന്റെയും
SKSSF ന്റെയും
നേതൃത്വത്തില്‍ സ്റ്റുഡന്‍സ്
ഗൈഡന്‍സ്, ടീച്ചേഴ്സ്
ട്രൈനിംഗ്, ഫാമിലി
കൗണ്‍സിലിംഗ്, ലീഡേഴ്സ്
മീറ്റ്, ബിസിനസ്
ടീം ട്രൈനിംഗ്, സ്ട്രസ്സ്
മാനേജ്മെന്റ് തുടങ്ങിയ
വൈവിധ്യമാര്‍ന്ന പരിശീലന
പദ്ധതികളുമായി കഴിഞ്ഞ വര്‍ഷം
ആരംഭിച്ച പരിശീലന പദ്ധതികളുടെ
തുടര്‍ച്ചയായാണ് ഈ വര്‍ഷവും
ഒരാഴ്ച നീണ്ടു നില്ക്കു
പരിശീലന ക്ലാസ്സുകള്‍
നടക്കുന്നത്.
മനാമ
പാക്കിസ്താന് ക്ലബ്ബില്‍
നടന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ്
മെയ് 2 വരെ
നീണ്ടു നില്ക്കുന്ന വിവിധ
പരിശീലന ക്ലാസ്സുകള്‍ക്ക്
ഔദ്യോഗിക തുടക്കമായത്.
ചടങ്ങ് സയ്യിദ്
ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍
തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന്
സ്നേഹ കുടുംബം സന്തുഷ്ട
കുടുംബം എന്ന വിഷയത്തില്‍
എസ്.വി
മുഹമ്മദലി മാസ്റ്റര്‍
ക്ലാസ്സെടുത്തു. ബഹ്റൈന്‍
സമസ്ത ആക്ടിംങ് പ്രസി.
അത്തിപ്പറ്റ
സൈതലവി മുസ്ല്യാര്‍ അദ്ധ്യക്ഷത
വഹിച്ചു. വില്ല്യാപ്പള്ളി
മുസ്ലിം ലീഗ് നേതാക്കളായ
കാര്യാട്ട് അഹമ്മദ് മാസ്റ്റര്‍,
വട്ടക്കണ്ടി
കുഞ്ഞമ്മദ് എന്നിവരും ബഹ്റൈന്‍
സമസ്ത നേതാക്കളും ഏരിയാ പോഷക
സംഘടനാ പ്രതിനിധികളും
പങ്കെടുത്തു. എസ്.എം.അബ്ദുല്‍
വാഹിദ് സ്വാഗതവും ശഹീര്‍
കാട്ടാമ്പള്ളി നന്ദിയും
പറഞ്ഞു.