തിരൂരങ്ങാടി: തിരുവനന്തപുരം ഗവര്‍മെന്റ് ആര്‍ട്‌സ് കോളേജിലെ അറബിക് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസറും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ കെ.ടി ജാബിര്‍ ഹുദവി പറമ്പില്‍ പീടികക്ക് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ട്‌റേറ്റ് ലഭിച്ചു. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ ഫിഖ്ഹ് സാങ്കേതിക പദങ്ങള്‍; ഒരു പദ കോശ സംബന്ധിയായ പഠനം എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിനാണ് ജാബിര്‍ ഹുദവിക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
ദാറുല്‍ഹുദായില്‍ നിന്നും ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദവും അലിഗഡ് മുസ്‌ലിം യുനിവേഴ്‌സിറ്റിയില്‍ നിന്ന്് അറബിക്കില്‍ ബിരുദാനന്തര ബിരുദവും നേടി.അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പശ്ചിമേഷ്യന്‍ പഠനത്തില്‍ ഡിപ്ലോമയും ഇന്ദിരാഗാന്ധി നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക പഠനത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.
പറമ്പില്‍ പീടികയിലെ മനാറമ്പത്ത് അലവി കുട്ടി ഹാജി - സൈനബ ദമ്പതികളുടെ മകനാണ്. മാജിദയാണ് ഭാര്യ. മക്കള്‍ ജല്‍വ, അഹമദ് ജുറൈജ്.