ഇസ്‌ലാം സ്‌നേഹത്തിന്റെ മധുരമുള്ള അരുവി: തിരുവഞ്ചൂര്‍
കടമേരി: ഇസ്‌ലാം എന്നും മധുരമുള്ള സ്‌നേഹത്തിന്റെ അരുവിയാണെന്നും ഈ മാധുര്യം ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രസ്‌താവിച്ചു. കടമേരി റഹ്‌മാനിയ അറബിക്ക് കോളജിന്റെ നാല്‍പതാം വാര്‍ഷിക സമ്മേളന ഭാഗമായി നടന്ന പ്രവാസി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദര്‍ശ ശുദ്ധിയുള്ള സമൂഹം വളര്‍ന്നു വരേണ്ടതുണ്ട്. അതോടൊപ്പം ചില ചിട്ടകളുമുണ്ടാകണം. മത വിശ്വാസം നല്‍കുന്നത് ആ ചിട്ടകളാണെന്ന് മന്ത്രി പറഞ്ഞു.
മൂല്യവത്തായ വിദ്യാഭ്യാസ രീതി പിന്തുടരുന്ന റഹ്‌മാനിയ കോളജിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. കോളജിലെ പുതിയ ലൈബ്രറി മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹിം മുര്‍ച്ചാണ്ടി അധ്യക്ഷത വഹിച്ചു. കോട്ടുമല ബാപ്പു മുസല്യാര്‍, ചീക്കിലോട്ട് കുഞ്ഞബ്‌ദുല്ല മുസല്യാര്‍, എസ്.പി.എം. തങ്ങള്‍, കെ.ടി. അബ്‌ദുറഹ്‌മാന്‍, ഹമീദ് റഹ്‌മാനി, വളപ്പില്‍ അബ്‌ദുല്ല ഹാജി, കരിമ്പാക്കണ്ടി കുഞ്ഞമ്മദ് ഹാജി, മാത്തോട്ടത്തില്‍ ലത്തീഫ്, പി.പി.എം. കുനിങ്ങാട്, പൊന്നങ്കോട്ട് കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗും സമസ്‌തയും യോജിച്ചു നടത്തിയ മുന്നേറ്റങ്ങളാണ് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പുരോഗതിയുണ്ടാക്കിയതെന്ന് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട് പ്രസ്‌താവിച്ചു.
ജാഗരണം സെഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കൂട്ടായ്‌മ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കണമെന്നും സേട്ട് പറഞ്ഞു. പി. അമ്മദിന്റെ അധ്യക്ഷതയില്‍
ഈ കൂട്ടായ്‌മ കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കണമെന്നും സേട്ട് പറഞ്ഞു. പി. അമ്മദിന്റെ അധ്യക്ഷതയില്‍
എം.എ. മൌലവി, സി.കെ. കുഞ്ഞമ്മദ്, അഹമദ് പുന്നക്കല്‍, നാസര്‍ ഫൈസി കൂടത്തായി, എന്‍.പി. കുഞ്ഞബ്‌ദുല്ല ഹാജി, എ.പി. മഹമൂദ്‌ഹാജി, മുഹമ്മദ് റഹ്‌മാനി തരുവണ, സുഹൈല്‍ റഹ്‌മാനി കുമരംപുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനം ഇ.കെ. വിജയന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു.
എം.എ. റസാഖ്, റഫീഖ് സകരിയ്യ, കെ.ടി. അബ്‌ദുറഹ്‌മാന്‍, ലത്തീഫ് നദ്‌വി എന്നിവര്‍ പ്രസംഗിച്ചു. ഇശല്‍ രാവ് കെ. മൊയ്‌തു ഉദ്‌ഘാടനം ചെയ്‌തു.
നാലു ദിവസമായി തുടരുന്ന സമ്മേളന സമാപനം ഇന്നാണ്. രാവിലെ ഏഴിനു തുടങ്ങുന്ന പൂര്‍വ വിദ്യാര്‍ഥി സമ്മേളനം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്യും. പത്തിന് സയ്യിദ് ജിഫ്രിതങ്ങളും രണ്ടിന് പാണക്കാട് റഷീദലി തങ്ങളും ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴിന് വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കേന്ദ്ര മന്ത്രി ഇ. അഹമദ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്‌ത നേതാക്കളും പ്രസംഗിക്കും.