എസ്എസ്എല്‍സി ഫലം ബുധനാഴ്ച; ഫലം കാത്തിരിക്കുന്നത് 4.79 ലക്ഷം വിദ്ധ്യാര്തികൾ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി അറിയിച്ചു. 
56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം.
ഇതോടെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നായിരുന്നു ഫലം പ്രഖ്യാപിച്ചത്.
4.79 ലക്ഷം കുട്ടികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷയെഴുതിയത്. മാര്‍ച്ച് 23 ന് തീര്‍ന്ന പരീക്ഷയുടെ ഫലം ഇപ്രാവശ്യം റെക്കോര്‍ഡ് വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച 11.30 ന് വിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 
മൂന്ന് മേഖലകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയ ക്യാമ്പ് നടത്തിയത്. ആകെ 54 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. 12,500 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തി. ഏപ്രില്‍ ഒന്നിന് തുടങ്ങിയ മൂല്യനിര്‍ണയം 15 ന് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം 93 ശതമാനമായിരുന്നു വിജയം. അത് റെക്കോര്‍ഡായിരുന്നു. ഈ വര്‍ഷവും വിജയശതമാനം കുറയാന്‍ സാധ്യതയില്ല. മാത്രമല്ല നേരിയ വര്‍ധനയെങ്കിലും ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ചൊവ്വാഴ്ച പരീക്ഷാബോര്‍ഡ് യോഗം ചേരും. ഈ യോഗത്തിലാണ് ഏതെങ്കിലും വിഷയത്തിന് മോഡറേഷന്‍ നല്‍കണമോയെന്ന് തീരുമാനിക്കുക. എന്നാല്‍ വര്‍ഷങ്ങളായി വിജയശതമാനം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മോഡറേഷന്‍ നല്‍കാറില്ല. മൂല്യനിര്‍ണയം ഉദാരമായ രീതിയിലുമായിരുന്നു. 
ഈ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും-keralapareeshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in