കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തുന്ന ആക്റ്റീവ് മെമ്പര്‍മാരുടെ മധ്യമേഖലാ ക്യാമ്പ് മെയ് 30 പെരിന്തല്‍മണ്ണ ജാമിഅ നൂരിയ്യയില്‍ നടക്കും.
പഞ്ചായത്ത്, മണ്ഡലം ഭാരവാഹികള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍ ക്യാമ്പില്‍ സംബന്ധിക്കും. രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ്. ധര്‍മ്മം പഠിക്കാം കര്‍മ്മ നിരതരാവാം എന്ന ബാനറിലാണ് ശില്പശാല നടക്കുക. സമസ്ത നിയോഗവും, ദൗത്യവും, മഹല്ലുകള്‍ കരുതലും കരുതിവെപ്പും, വിദ്യാഭ്യാസം അതിജീവനമാര്‍ഗ്ഗം എന്നീ മൂന്ന് വിഷയങ്ങള്‍ അധികരിച്ച് ചര്‍ച്ചയും ക്ലാസുകളും നടക്കും. മധ്യമേഖലാ ക്യാമ്പില്‍ മലപ്പുറം, പാലക്കാട്, ജില്ലളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിക്കുക.
മലപ്പുറം സുന്നി മഹല്ലില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് മീറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. പിണങ്ങ്ടോ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. പി.പി.മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എം.പി.മുസ്തഫല്‍ഫൈസി, ഹാജി.കെ.മമ്മദ് ഫൈസി, കെ.എ.റഹ്മാന് ഫൈസി, ശരീഫ് ദാരിമി കോട്ടയം, ഹസന് ആലംങ്കോട്, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, ഹസന്‍സഖാഫി പൂക്കോട്ടൂര്‍, കാളാവ് സൈദലവി മുസ്ലിയാര്, ലത്തീഫ് ഫൈസി മേല്‍മുറി, മുജീബ് ഫൈസി പൂലോട് ചര്‍ച്ചയില്‍ പങ്കെടുത്തു.