കടമേരി റഹ്‌മാനിയ റൂബി ജൂബിലി സമാപന സമ്മേളനം നാളെ .. `ജാഗരണം' സെഷന്‍ ഇന്ന് സിറാജ് ഇബ്രാഹീം സേട്ട് ഉദ്‌ഘാടനം ചെയ്യും.
കടമേരി: കേരളീയ വിദ്യാഭ്യാസ രംഗത്ത് മതസ്ഥാപനങ്ങളുടെ പങ്ക് നിസ്‌തുലമാണെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായ വൈജ്ഞാനിക മുന്നേറ്റം കേരളത്തിലുണ്‌ടാവാന്‍ കാരണം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണെന്നും വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുറബ്ബ്.
റഹ്‌മാനിയ്യ അറബിക് കോളജ് നാല്‍പ്പതാം വാര്‍ഷിക റൂബി ജൂബിലി സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന `വഴിവിളക്ക് സമന്വയ വിദ്യാഭ്യാസത്തിന്റെ കേരളീയ വര്‍ത്തമാനം' സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറബിക് കോളജ് അധ്യാപകര്‍ക്ക് യു.ജി.സി ശമ്പളസ്‌കെയില്‍ പരിഗണനയിലെന്നും മന്ത്രി
എയ്‌ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബിക് കോളജിലെ അധ്യാപകര്‍ക്ക് യു.ജി.സി ശമ്പളസ്‌കെയില്‍ സ ര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്.
ഇക്കാരത്തില്‍ചുരുങ്ങിയ ദിവ വസങ്ങള്‍ക്കുള്ളില്‍തീരുമാനമാവുമെന്നും അദ്ദേഹം പറഞ്ഞു. കടമേരി റഹ്‌്‌മാനിയ അറബിക് കോളജിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമന്വയ വിദ്യാഭ്യാസത്തിന്റെ കേരളീയ വര്‍ത്തമാനം സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ നിന്ന് |
നവോഥാനത്തിന്റെ വാക്താക്കളാകാന്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചവര്‍ക്കു മാത്രമെ അര്‍ഹതയുള്ളൂ എന്നു തങ്ങള്‍ പ്രസ്ഥാവിച്ചു.
അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ വിഷയമവതരിപ്പിച്ചു.
ഉമര്‍ ഫൈസി മുക്കം, കെ സി മുഹമ്മദ് ഫൈസി, പി ഹസൈനാര്‍ ഫൈസി, ശംസുദ്ധീ ന്‍ ഫൈസി, മൊയ്‌തു സഅദി വയനാട്, അസീസ് ഫൈസി കുയ്‌തേരി, എം കെ അഷ്‌റഫ്, അഷ്‌റഫ് കൊറ്റാല ഹനീഫ് റഹ്‌മാനി കൊടുവള്ളി , റാഷിദ് അശ്‌അരി സംസാരിച്ചു. ഇന്നു നടക്കുന്ന `ജാഗരണം' സെഷന്‍ സിറാജ് ഇബ്രാഹീം സേട്ട് ഉദ്‌ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിലെ ചില ഭാഗങ്ങൾ താഴെ കേൾക്കാം