തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ വളരെകാലമായി ഐക്യത്തോടെ മുന്നോട്ട് പോകുന്ന മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും സുന്നിപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും മുസ്‌ലിം നേതാക്കളെ പരസ്യമായി തേജോവതം ചെയ്യുകയും മുസ്‌ലീം സംഘശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാന്തപുരം വിഭാഗത്തിന്റെ അക്രമണ രീതി അവസാനിപ്പിക്കുക,പോലീസ് കാവലില്‍ കഴിഞ്ഞിരുന്ന പ്രതികളെ രാഷ്ട്രീയ ശക്തികളെപ്പോലും നാണിപ്പിക്കും വിധം ഗുണ്ടായിസം കാണിച്ച് കടത്തിക്കൊണ്ടുപോയ വിഘടിത നേതാക്കളേയും ഒളിവില്‍ കഴിയുന്ന പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് സമസ്ത മഹല്ല് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഏപ്രില്‍ 13) ശനി വൈകുന്നേരം നാലു മണിക്ക് മണ്ണാര്‍ക്കാട് പ്രതിഷേധ റാലിയും ബഹുജന സംഘമവും നടക്കും. കേരള ഇസ്ലാമിക് റൂംമിലും റേഡിയോ വിലും സം പ്രേഷണം ഉണ്ടായിരിക്കുമെന്ന് അഡ്മിന്‍ ഡസ്ക് അറിയിച്ചു
കെ. ഐ. സി. ആര്. റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കെ. ഐ. സി. ആര്. റേഡിയോ ഓണ്‍ലൈനിൽ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക