റഹ്മാനിയ്യ അറബിക് കോളേജ് റൂബി ജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാകയുയര്‍ത്തുന്നു. |
മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കേരത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ് തയ്യാറാക്കി നടപ്പില്‍ വരുത്തിയതുമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
കഴിഞ്ഞ ദിവസം സമ്മേളന നഗരിയില്‍ സംവിധാനിച്ച എക്‌സിബിഷനോടെയാണ് സമ്മേളനത്തിന് തുടക്കമായത്. റുബെക്‌സ് 13 എന്ന നാമകരണത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്‌ചകളുള്‍ക്കൊള്‌ളുന്ന എക്‌സിബിഷന്‍ മന്ത്രി ശ്രീ.മുല്ലപ്പള്ളി രാമചന്ത്രനാണ് ഉദ്‌ഘാടനം ചെയ്‌തത്.
തുടര്‍ന്ന് കോളേജ് അങ്കണത്തിലെ സമ്മേളന നഗരിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. റഹ്‌മാനിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ല്യാരുടെ മഖ്‌ബറ സിയാറത്തിനു വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌്‌്‌ല്യാര്‍ നേതൃത്വം നല്‍കി.
സുവനീര്‍ എം പി അബ്‌ദുസ്സമദ് സമദാനി പാലത്തായി മൊയ്‌തു ഹാജിക്കു നല്‍കി പ്രകാശനം ചെയ്‌തു. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ല്യാര്‍ അനുസ്‌മരണ സി.ഡി പ്രകാശനം പുത്തലത്ത് അഹമ്മദിനു നല്‍കി പികെ കെ ബാവ നിര്‍വഹിച്ചു.
റുബെക്‌സ് 13, എക്‌സിബിഷന്‍ മന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ത്രൻ ഉദ്‌ഘാടനം ചെയ്യുന്നു |
എ പി പി തങ്ങള്‍ കാപ്പാട്, പി അമ്മത്, മുടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍, മായിന്‍ മുസ്‌ല്യാര്‍, പി ശാദുലി, പാറക്കല്‍ അബ്‌ദുല്ല, കടമേരി ബാലകൃഷ്‌ണന്‍, ആര്‍ വി കുട്ടി ഹസ്സന്‍ ദാരിമി, സൂപ്പി നരിക്കാട്ടേരി, സി വി എം വാണിമേ ല്‍, എ സി അബ്‌ദുല്ല ഹാജി സംസാരിച്ചു.
കഴിഞ്ഞ ദിവസത്തെ വിവിധ ചടങ്ങുകൾ |
ദുആ സദസ്സ് ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി എസ് കെ തങ്ങള്‍ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് അബ്‌ദുല്‍ബാരി ഫൈസി ചൊര്‍ക്കള, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, കെ ആറ്റക്കോയ തങ്ങള്‍ വില്ല്യാപ്പള്ളി, ഹൈദ്രോസ് തുറാബ് തങ്ങള്‍, ഉസ്‌താദ് സൈനുദ്ദീന്‍ മുസ്‌ല്യാര്‍, ടി പി സി തങ്ങള്‍, വി കെ ചെറിയ കോയതങ്ങള്‍, ഷഫീഖ് തങ്ങള്‍ ചേലക്കാട് സംസാരിച്ചു.
ഇന്നു മൂന്നിനു നടക്കുന്ന `സമന്വയ വിദ്യാഭ്യാസത്തിന്റെ കേരളീയ വര്‍ത്തമാനം’ വഴിവിളക്ക്' വിദ്യാഭ്യാസ സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുര്‍റബ്ബ് ഉദ്‌ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസത്തെ സമ്മേളനത്തിലെ ഒരു ഭാഗം താഴെ കേൾക്കാം
ശംസുല്‍ ഉലമ അടക്കമുള്ള സമസ്‌ത നേതാക്കളുടെ ഓര്‍മകള്‍ അയവിറക്കിയുള്ള അബ്‌ദുസ്സമദ് സമദാനിയുടെ സമ്മേളനത്തിലെ പ്രഭാഷണമാണ് പ്രഥമ ഭാഗം. (കടപ്പാട്: ക്ലാസ്സ് റൂം ലൈവ് റെക്കോര്‍ഡ്‌സ്))