വിഘടിത അക്രമത്തിനെതിരെ അധികാരികൾക്ക് താക്കീതായി മഹല്ല് സംരക്ഷണ സമിതിയുടെ പ്രതിഷേധ റാലി

മണ്ണാര്‍ക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ വളരെകാലമായി ഐക്യത്തോടെ മുന്നോട്ട് പോകുന്ന മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും സുന്നിപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും മുസ്‌ലിം നേതാക്കളെ പരസ്യമായി തേജോവതം ചെയ്യുകയും മുസ്‌ലീം സംഘശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാന്തപുരം വിഭാഗത്തിന്റെ അക്രമണ രീതി അവസാനിപ്പിക്കുക,പോലീസ് കാവലില്‍ കഴിഞ്ഞിരുന്ന പ്രതികളെ രാഷ്ട്രീയ ശക്തികളെപ്പോലും നാണിപ്പിക്കും വിധം ഗുണ്ടായിസം കാണിച്ച് കടത്തിക്കൊണ്ടുപോയ വിഘടിത നേതാക്കളേയും ഒളിവില്‍ കഴിയുന്ന പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് സമസ്ത മഹല്ല് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധ റാലിയും ബഹുജന സംഘമവും വ്യാജന്മാര്‍ക്ക് താകീതായി.
നെല്ലിപ്പുഴ ജങ്ഷനില്‍നിന്നാരംഭിച്ച പ്രകടനം കോടതിപ്പടിയിലെത്തി സമാപിച്ചു. പ്രകടനത്തിന് മഹല്ല് സംരക്ഷണസമിതി ഭാരവാഹികളായ സി.പി. ബാപ്പു മുസ്‌ലിയാര്‍, സി. മുഹമ്മദലി, ടി.ടി. ഉസ്മാന്‍, ഹബീബ്, ഫായിദ ബഷീര്‍, ടി.എ. സലാം, അഡ്വ. ടി.എ. സിദ്ധിഖ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുനടന്ന ബഹുജന സംഗമം എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.

ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നെല്ലിപ്പുഴയില്‍ നിന്നു തുടങ്ങി കോടതിപ്പടിയില്‍ സമാപിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദും ഷാഫി പറമ്പില്‍ എംഎല്‍എയുമാണു പ്രതികളെ പിടികൂടുന്നതില്‍ നിന്നു പൊലീസിനെ വിലക്കുന്നതെന്നു നേതാക്കള്‍ ആരോപിച്ചു.
സി.കെ.എം. സ്വാദിഖ്‌ മുസല്യാര്‍, കെ. ഇമ്പിച്ചികോയ തങ്ങള്‍, എ.പി. മുഹമ്മദ്‌ മുസല്യാര്‍, സി.പി. ബാപ്പുമുസല്യാര്‍, സി. മുഹമ്മദ്‌ കുട്ടി ഫൈസി,  ഇസ്‌മായില്‍ സഖാഫി തോട്ടുമുക്കംടി.എ. സലാം, ടി.എ.സിദ്ദീഖ്‌, ഫായിദ ബഷീര്‍, റഷീദ്‌ ആലായന്‍ , റഫീഖ്‌ കുന്തിപ്പുഴ, ഹബീബ്‌ ഹൈസി, സി. മുഹമ്മദാലി ഫൈസി, മുസ്‌തഫ അഷ്‌റഫി, ഷമീര്‍ ഫൈസി, ഷിഹാബുദ്ദീന്‍ ജിഫ്രി,  ഇ.പി. ഹസന്‍, എന്നിവര്‍ പ്രസംഗിച്ചു.