പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബശീര്‍ ഉദ്ഘാടനം ചെയ്യുന്നു |
ത്രിക്കരിപ്പൂര്
: വടക്കെകൊവ്വല്‍
കാളമ്പാടി ഉസ്താദ് നഗറില്‍
നടന്ന SKSSF മേഖല
സര്‍ഗലയം സമാപിച്ചു.
വിഖായ വിഭാഗത്തില്‍
ഉടുമ്പുന്തല ക്ലസ്റ്ററിലെ
വള്വക്കാട് ശാഖ 102
പോയിന്റ് നേടി
ഒന്നാം സ്ഥാനവും ചന്തേര
ക്ലസ്റ്ററിലെ മുനവ്വിര്‍
നഗര്‍ ശാഖ 72 പോയിന്റ്
നേടി രണ്ടാം സ്ഥാനവും 66
പോയിന്റ് നേടി
ഉടുമ്പുന്തല ക്ലസ്റ്ററിലെ
കൈകോട്ട് കടവ് ശാഖ മുന്നാം
സ്ഥാനവും കരസ്ഥമാക്കി.
ദര്‍സ്
വിഭാഗത്തില്‍ പടന്ന റഹ്മാനിയ
ദര്‍സ്, വള്വക്കാട്
ദര്‍സ് യഥാക്രമം ഒന്നും
രണ്ടും സ്ഥാനം നേടി.
സബ് ജൂനിയര്‍
വിഭാഗത്തില്‍ പടന്ന ക്ലസ്റ്ററിലെ
പടന്ന തെക്കേപ്പുറം ശാഖയും
ജൂനിയര്‍ വിഭാഗത്തില്‍
ഉടുമ്പുന്തല ക്ലസ്റ്ററിലെ
വള്വക്കാട് ശാഖയും സീനിയര്‍
വിഭാഗത്തില്‍ ചന്തേര ക്ലസ്റ്ററിലെ
മുനവ്വിര്‍ നഗര്‍ ശാഖയും
ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സര്‍ഗ
പ്രതിഭയായി സബ് ജൂനിയര്‍
വിഭാഗത്തില്‍ മുഹമ്മദ് ഫാഇസ്
ടി (പടന്ന
തെക്കേപ്പുറം), ജൂനിയര്‍
വിഭാഗത്തില്‍ മുഹമ്മദ് അസ്ലം
(കക്കുന്നം),
സീനിയര്‍
വിഭാഗത്തില്‍ ത്വാഹ ഏ.ജി
(മുനവ്വിര്‍
നഗര്‍) തെരെഞ്ഞെടുത്തു.
ഉദ്ഘാടന സമ്മേളനം
ത്രിക്കരിപ്പൂര് ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി
ബശീര്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം
ഇസ് മാഈല്‍ മാസ്റ്റരുടെ
അധ്യക്ഷതയില്‍ നാഫി അസ്അദി
ഉദ്ഘാടനം ചെയ്തു. ജില്ലാ
പ്രസിഡന്റ് താജുദ്ധീന്‍
ദാരിമിയെ ഇബ്റാഹീം ഹാജി
ആദരിച്ചു. അബ്ദുല്ല
ഹാജി, ടി
സലീം, റശീദ്
മാസ്റ്റര്‍, ഹസന്,
സമ്മാന ദാനം
നിര്‍വഹിച്ചു. സുബൈര്‍
ഖാസിമി, സലാം
മാസ്റ്റര്‍, അനസ്,
സഈദ് ദാരിമി,
നൌഷാദ്
തെക്കെക്കാട് സംസാരിച്ചു.
മേഖല സെക്രട്ടറി
ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍
സ്വാഗതവും സുബൈര്‍ ദാരിമി
റബ്ബാനി നന്ദിയും പറഞ്ഞു.