സമൂഹ നന്മക്കായി ഒന്നിക്കുക-ഇ.ടി മുഹമ്മദ് ബഷീര്‍

തിരൂരങ്ങാടി: സാമൂഹ്യ തിന്മകള്‍ക്കെതിരെ മഹല്ല് കമ്മറ്റികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സമുദായ പ്രശ്‌നങ്ങളില്‍ ഗ്രൂപ്പുകള്‍ മറന്ന് ഒന്നിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.എസ്.എം.എഫ് ജില്ലാ സമ്മേളനത്തില്‍ മുസ്‌ലിം ശാക്തീകരണം മഹല്ലുകളിലൂടെ എന്ന സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക മുസ് ലിം സമൂഹത്തിന് മാതൃകയാണ് കേരളത്തിലെ മഹല്ല് സംവിധാനങ്ങള്‍.മാറിയ സാഹചര്യത്തില്‍ പുതിയ മുസ്‌ലിം തലമുറ മഹല്ല് കമ്മറ്റികളെ അവഗണിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കരുതിയിരുന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദാറുല്‍ ഹുദാ ദഅ്‌വാ ഡിപ്പാര്‍ട്ട്‌മെന്റ് അവതരിപ്പിക്കുന്ന കെയര്‍ പദ്ധതിയുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.