മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദര്‍ശ മുഖാമുഖം നടത്തി. ആത്മീയ സദസ് സമസ്തസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനംചെയ്തു. 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന സമ്മേളന പ്രമേയത്തിന്റെ വിവിധ ഭാഗങ്ങള്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ അവതരിപ്പിച്ചു. എം.എ. ജലീല്‍ സഖാഫി പുല്ലാര രചിച്ച 'ഖുതുബയും ഉച്ചഭാഷിണിയും' പുസ്തകം പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് പി.പി. മുഹമ്മദ് ഫൈസിക്ക് നല്കി പ്രകാശനംചെയ്തു. എസ്.വൈ.എസ് ജില്ലാ ജനറല്‍സെക്രട്ടറി പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. കെ.എ. റഹ്മാന് ഫൈസി, ടി.പി. ഇപ്പ മുസ്ലിയാര്, കാളാവ് പി. സെയ്തലവി മുസ്ലിയാര്, പി.ടി. അലി മുസ്ലിയാര്, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് മുത്തപ്പ തങ്ങള്‍, പി. ഹൈദ്രൂസ് ഹാജി, എസ്.കെ.പി.എം തങ്ങള്‍, ഉമര്‍ മുസ്ലിയാര്, പി.കെ. ലത്തീഫ് ഫൈസി, ഒ.ടി. മുസ്തഫ ഫൈസി, അബ്ദുല്‍അസീസ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.