പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ് ഇന്ന് ഓങ്ങല്ലൂരിൽ
പാലക്കാട് : സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ് അറബിക്കോളജുകളിലെ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് ജില്ലാ ത്വലബാ കോണ്‍ഫറന്‍സ് മെയ് 7 ന് ചെര്‍പുളശ്ശേരി മയ്യിത്തിന്‍കര എം.കെ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചു.
കോണ്‍ഫറന്‍സില്‍ സമസ്തയുടെ സംസ്ഥാന ഭാരവാഹികളും മതസാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ഇതിന്റെ മുന്നോടിയായി പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ് ഇന്ന് ഓങ്ങല്ലൂരിൽ നടക്കും. പ്രമുഖർ സംബന്ധിക്കും
ഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദൂറഹ്മാന്‍ ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സി.മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
സുലൈമാന്‍ ദാരിമി കോണിക്കിഴി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഖാജ ദാരിമി, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി, മുസ്ഥഫ അഷ്‌റഫി കക്കുപ്പടി, എം.ടി ഉമറലി ദാരിമി മണലടി, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, മുസ്തഫ ഫൈസി,അബ്ദുറഹ്മാന്‍ ഫൈസി പള്ളിക്കുന്ന്,മുസ്തഫ ഫൈസി വളപുരം,
സ്വാലിഹ് ഫൈസി കുളപ്പറമ്പ്, സുഹൈല്‍ ദാരിമി വളപുരം തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്രി അബ്ദുല്ലത്വീഫ് ഹൈതമി സ്വാഗതവും സക്കീര്‍ ഹുസെന്‍ ദാരിമി ചങ്ങലീരി നന്ദിയും പറഞ്ഞു.