സമരസമിതി ഉടൻ പിരിച്ചു വിടില്ല
മലപ്പുറം: വ്യാജ കേശ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈ കോടതിയില്‍ അഡീഷണല്‍ സത്യ വാങ്മൂലം നല്‍കുമെന്ന് സമസ്തക്ക് മുസ്ലിം ലീഗ് ഉറപ്പു നല്‍കി.
ഇതത്തേുടര്‍ന്ന് വ്യാജ കേശ വിവാദത്തില്‍ ലീഗുമായുണ്ടായ അപസ്വരങ്ങൾക്ക് താത്ക്കാലിക വിരാമമായി. ഞായറാഴ്ച രാത്രി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മുസ്ലിം ലീഗ് നല്‍കിയ ഉറപ്പില്‍ ലീഗിനെതിരായ പ്രക്ഷോഭ പരിപാടികള്‍ താൽക്കാലികമായി നിര്‍ത്തിവെക്കുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. വ്യാജ കേശ വിവാദത്തില്‍ സർക്കാരിന്റെ വഞ്ചനക്കെതിരെ SKSSF നടത്തിയ പ്രകടനത്തിന് ശേഷമുണ്ടായ ചില ലീഗ് നേതാക്കളുടെ നിലപാടിനെതിരെ സമസ്ത നേതാക്കൾ ക്കുണ്ടായ അമർഷം പരിഗണിച്ചാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പാണക്കാട് യോഗം ചേര്‍ന്നത്. രണ്ടു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ അഭിപ്രായ വ്യത്യാസങ്ങളെല്ലാം പരിഹരിച്ചതായി ഇരു സംഘടനാ നേതാക്കളും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വ്യാജ കേശവിഷയം അന്വേഷിച്ചാല്‍ ക്രമസമാധാനനില തകരും, സാമുദായിക സൌഹാര്‍ദത്തിനു കോട്ടം തട്ടും, വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ സര്‍ക്കാരിന് ഇടപെടാനാവില്ല, ഇതിനെതിരേ പ്രക്ഷോഭരംഗത്തുള്ളവര്‍ ചെറിയ സംഘടനകളാണ്, കോഴിക്കോട് നഗരത്തില്‍ പോലും കേശം സൂക്ഷിക്കാനുള്ള പള്ളിക്കു വേണ്‌ടി പണപ്പിരിവു നടത്തിയിട്ടില്ല തുടങ്ങിയുള്ള പഴയ സത്യവാങ്‌മൂലത്തിലെ പരാമര്‍ശങ്ങള്‍ തിരുത്താമെന്നാണ് മുസ്‌ലിംലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ സമസ്‌ത നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ളത്. രണ്ടു മാസം കഴിഞ്ഞു വേനലവധിക്കു ശേഷം കോടതി തുറക്കുമ്പോള്‍ സർക്കാരിന്റെ പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കും.
പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന വ്യാജ മുടിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യ്യോ യു സി. അബു ഹൈകോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എതിര്‍ കക്ഷികളായ കേരള സര്‍ക്കാറിനോടും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരോടും ആവശ്യപ്പെട്ടിരുന്നു. പ്രവാചക കേശമെന്ന് അവകാശപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രചാരണം നടത്തുന്ന വ്യാജ മുടിയുടെ സത്യാവസ്ഥ അന്വേഷിക്കുന്നത് ക്രമസമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇതത്തേുടര്‍ന്ന് സര്‍ക്കാറും കാന്തപുരവും കോടതിയില്‍ ബോധിപ്പിച്ചത് സത്യമല്ലെന്നും സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ആത്മീയ ചൂഷണത്തിന് വളംവെക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് SKSSF രംഗത്തു വരികയായിരുന്നു.
വ്യാജ കേശവിഷയം അന്വേഷിച്ചാല്‍ ക്രമസമാധാനനില തകരും, സാമുദായിക സൌഹാര്‍ദത്തിനു കോട്ടം തട്ടും, വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ സര്‍ക്കാരിന് ഇടപെടാനാവില്ല, ഇതിനെതിരേ പ്രക്ഷോഭരംഗത്തുള്ളവര്‍ ചെറിയ സംഘടനകളാണ്, കോഴിക്കോട് നഗരത്തില്‍ പോലും കേശം സൂക്ഷിക്കാനുള്ള പള്ളിക്കു വേണ്‌ടി പണപ്പിരിവു നടത്തിയിട്ടില്ല തുടങ്ങിയുള്ള പഴയ സത്യവാങ്‌മൂലത്തിലെ പരാമര്‍ശങ്ങള്‍ തിരുത്താമെന്നാണ് മുസ്‌ലിംലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ സമസ്‌ത നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ളത്. രണ്ടു മാസം കഴിഞ്ഞു വേനലവധിക്കു ശേഷം കോടതി തുറക്കുമ്പോള്‍ സർക്കാരിന്റെ പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കും.
വ്യാജ കേശ ശേഖരതിൽ നിന്ന് ഒരു കെട്ട് |
അതേസമയം വിഷയത്തില്‍ നേരത്തെ രൂപീകരിച്ച സമരസമിതി പിരിച്ചുവിടില്ലെന്ന് സമസ്ത ഭാരവാഹികളും അറിയിച്ചു. സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് ലീഗ് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതിന് മാറ്റമുണ്ടായാല്‍ മാത്രം തുടര്‍നടപടികള്‍ ആലോചിച്ചാല്‍ മതിയെന്നാണ് സമസ്ത നേതാക്കളുടെ കളുടെ തീരുമാനം.
സമസ്‌തയും ലീഗും തമ്മില്‍ നല്ല ബന്ധമാണ്., അഭിപ്രായ വിത്യാസങ്ങൾ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും സമസ്ത ജന. സെക്രെ. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ വ്യക്തമാക്കി. തെറ്റിധാരണകൾ എല്ലാം നീങ്ങിയെന്നും സമസ്‌തയുടെ എല്ലാ ആവശ്യങ്ങളും ഭാവിയില്‍ ലീഗ് സര്‍ക്കാരിലും യു.ഡി.എഫിലും ഉന്നയിക്കുമെന്നും രണ്‌ടു സംഘടനകളും യോജിച്ചു മുന്നോട്ടുപോവുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ലീഗിനെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, എം സി മായിന്‍ ഹാജി, സാദിഖലി ശിഹാബ് തങ്ങള്‍, ഇ കെ വിഭാഗം സമസ്‌തയെ പ്രതിനിധീകരിച്ച് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, കെ മമ്മദ് ഫൈസി, ബഹാവുദ്ദീന്‍ കൂരിയാട്, ഓണമ്പള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, മുസ്‌തഫ മുണ്‌ടുപാറ പങ്കെടുത്തു.

നേതാക്കളുടെ ചർച്ചയെ കുറിച്ചുള്ള ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട്