ഖാസിമിയുടെ റമദാന്‍ പ്രഭാഷണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: 21 മുതല്‍ കോഴിക്കോട് അരയിടത്ത് പാലം ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന റഹ്്മത്തുല്ലാ ഖാസിമി മൂത്തേടത്തിന്റെ റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒമ്പതാമത് വാര്‍ഷിക പ്രഭാഷണമാണിത്. സാമൂഹിക-രാഷ്ട്രീയ-മതരംഗത്തെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ സംബന്ധിക്കും.
21ന് മാനവികത: മറക്കരുത്, മരിക്കരുത്, 22 പടിഞ്ഞാറിന്റെ ദൗര്‍ബല്യങ്ങള്‍; നമ്മുടെ ശീലങ്ങള്‍, 23 സിഹ്്‌റ്: തിന്‍മയുടെ വലക്കെണികള്‍, 24 കര്‍ഷകന്‍ ഭൂമിയെ ജീവിപ്പിക്കുകയാണ്, 28 സിയാറത്ത്: മനസ്സും മനോഭാവവും, 29 മുഈനുദ്ദീന്‍ ചിശ്തി(റ) നവോത്ഥാനത്തിന്റെ പൊരുത്തം.
സപ്തംബര്‍ 4 ലോട്ടറി: ചൂതാട്ടത്തിന്റെ സമകാലിക ഭാഷ, 5 ശഫാഅത്ത്: വിശ്വാസിയുടെ സൗഭാഗ്യം, 6 ഒന്നുമില്ല സ്‌നേഹത്തിനു പകരം, 8 സ്വര്‍ഗം എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.