കോഴിക്കോട്: പര്‍ദയണിഞ്ഞ് ഓണത്തിരക്കില്‍ സ്ത്രീകളുടെ മാല കവരാന്‍ ശ്രമിച്ച തമിഴ് സ്ത്രീകളെ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശികളായ സീത (33), പൊന്നാറ്റ (27) എന്നിവരെയാണ് മിഠായിത്തെരുവില്‍ വെച്ച് ടൗണ്‍ പൊലീസ് പിടികൂടിയത്. പര്‍ദ ധരിച്ച് തിരക്കിനിടയില്‍ സ്ത്രീകളുടെ മാല പൊട്ടിക്കുകയാണ് പതിവ്. പര്‍ദ ധരിച്ച് റമദാന്‍ മാസത്തില്‍ വ്യാപകമായി പിരിവ് നടത്തുന്നതായും പരാതിയുണ്ട്.