റംസാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു

കണ്ണൂര്‍

: എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി.

ദിക്‌റ്ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി.ഉമര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. കഴിഞ്ഞദിവസം നടന്ന പ്രഭാഷണത്തിന്റെ സി.ഡി. പ്രകാശനം റിയാദ് ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി റസാഖിന് നല്‍കി അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

മുസ്തഫ ദാരിമി അടിവാരം, മൊയ്തു മൗലവി മക്കിയാട്, അബ്ദുള്ള ദാരിമി കൊട്ടില, അസീസ് ഹാജി ബദ്‌രിയ്യ, അശ്രഫ് ബംഗാളി മുഹല്ല, എം.പി.മുഹമ്മദലി, സക്കരിയ്യ മാണിയൂര്‍, മുനീര്‍ ദാരിമി തോട്ടീക്കല്‍, ഇബ്രാഹിം എടവച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹസന്‍ ദാരിമി സ്വാഗതവും റശീദ് മുണ്ടേരി നന്ദിയും പറഞ്ഞു

.