ശിഹാബ് തങ്ങള്‍ക്ക് കുരുന്നു മനസ്സുകളുടെ കണ്ണൂര്‍പൂക്കള്‍

ദമ്മാം : പൂക്കളോടും പ്രകൃതിയോടും എന്ന പോലെ കൊച്ചു കുട്ടികളോടും ഏറെ ഇഷ്ടം വെച്ചിരുന്ന സ്നേഹത്തിന്‍റെ പൂങ്കാവനമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കണ്ണൂര്‍ അസ്‍ലം മൗലവി അനുസ്‍മരിച്ചു. ദമ്മാം ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസ വിദ്യാര്‍ത്ഥികളുടെ ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥന കൊണ്ട് കണ്ണീര്‍പൂക്കളര്‍പ്പിച്ച് ശിഹാബ് തങ്ങളെ അനുസ്മരിച്ച വിദ്യാര്‍ത്ഥികള്‍ നിശ്ചയ ദാര്‍ഢ്യത്തോടെ മത്സര ലോകത്ത് മുന്നേറാന്‍ ശ്രമക്കുമെന്ന് പ്രതിജ്ഞയെടുത്തു. അബ്ദുറഹ്‍മാന്‍ മലയമ്മ സംഗമത്തിന് നേതൃത്വം നല്‍കി. മാഹിന്‍ വിഴിഞ്ഞം സ്വാഗതവും അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.