കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിശുദ്ധ റമദാനില്‍ വ്രതം സഹനസമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന്‍ കാന്പയിന്‍റെ ഉദ്ഘാടനം മുസ്തഫ ദാരിമി നിര്‍വ്വഹിച്ചു. സക്കാത്ത് വിശദീകരണം പി. ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിച്ചു. കാന്പയിനിന്‍റെ ഭാഗമായി ഖുര്‍ആന്‍ ഹിഫ്ള് വിജ്ഞാന മത്സരങ്ങള്‍, മത പ്രഭാഷണ പരന്പര, കുടുംബ സംഗമം, ദുആ സമ്മേളനം, ദിക്റ് വാര്‍ഷികം, റിലീഫ് നെറ്റ്‍വര്‍ക്ക്, ബ്രാഞ്ച്തല പ്രമേയ പ്രഭാഷണം, മെഗാ ഇഫ്താര്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും. ആഗസ്റ്റ് 27ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടക്കുന്ന മെഗാ ഇഫ്താര്‍ മീറ്റില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ മുഖ്യതിഥിയായി പങ്കെടുക്കും.
അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഉസ്‍മാന്‍ ദാരിമി ആധ്യക്ഷം വഹിച്ചു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.