വ്യക്തിബന്ധങ്ങളും സാമൂഹികബന്ധവുംകാത്ത് സൂക്ഷിച്ച് മാതൃകാജീവിതം നയിക്കണം:മുനവറലി ശിഹാബ്തങ്ങള്‍
ചാവക്കാട്: ജീവിത വിശുദ്ധിയുടെ സന്ദേശം പ്രദാനം ചെയ്യുന്ന വിശുദ്ധ റംസാനില്‍ വ്യക്തിബന്ധങ്ങളും സാമൂഹികബന്ധവുംകാത്ത് സൂക്ഷിച്ച് മാതൃകാജീവിതം നയിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ചാവക്കാട് ഖുര്‍ആന്‍ സ്റ്റഡിസെന്റര് ഒരുക്കിയ റംസാന് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുസ്സലാം, പി.കെ. ചേക്കു, ത്വയിബ് ചേറ്റുവ, അലി അക്ബര്‍ ഫൈസി, ഹാഫിള് ഷക്കീര്‍ മുഹമ്മദ്, ഷുക്കൂര്‍ മൗലവി, പി.എം. ഹനീഫ, ഹസ്സന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു