ഹുദവികള്‍ ദേശീയ ദഅ്‌വാ പര്യടനം തുടങ്ങി
തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഹുദവികള്‍ ദേശീയ ദഅ്‌വാ പര്യടനം തുടങ്ങി. നേപ്പാളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഇരുപതിലധികം കേന്ദ്രങ്ങളിലായാണു രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന പര്യടനം. ജാര്‍ഖണ്ഡിലെ ഗോഡ, കര്‍ണാടകയിലെ ചിക്മംഗ്ലൂര്‍, സവനൂര്‍, ആന്ധ്രപ്രദേശിലെ പുങ്ക്‌നൂര്‍, മഹ്ബൂബ് നഗര്‍, മഹാരാഷ്ട്രയിലെ മലേഗാവ്, കലന്ദ്, മാണൂര്‍, അസം, രാജസ്ഥാനിലെ ജയ്പൂര്‍, പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്, ബിഹാറിലെ ദുമാറോണ്‍, ആന്‍ഡമാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണു പര്യടനം.യാത്രയയപ്പ് ചടങ്ങ് കെ.സി. മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി ആധ്യക്ഷ്യം വഹിച്ചു. വി. ജഅ്ഫര്‍ ഹുദവി, എ.പി. മുസ്തഫ ഹുദവി അരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.