തീവ്രവാദത്തെ ചെറുക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണം: സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍-ബുഖാരി
കാസര്‍കോട്: തീവ്രവാദത്തെ ചെറുക്കാന്‍ മുസ്ലിം യുവാക്കള്‍ മുന്നോട്ട് വരണമെന്നും തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് മുസ്ലിം സമുദായത്തിനാണെന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ബുഖാരി. മടവൂര്‍ സി.എം.വലിയുല്ലാഹി മഖാം ശരീഫ് ഇരുപതാം ഉറൂസ് മുബാറക്ക് ജില്ലാ പ്രചരണ കണ്‍വെന്‍ഷന്‍ കാസര്‍കോട് പുലിക്കുന്ന് ഗവ.ഗസ്റ്റ് ഹൗസ് പരിസരത്ത് വെച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും അപവാദ പ്രചരണം നടത്തുവാനുള്ള ഒന്നായി മുസ്ലിം സമുദായത്തെ മാറ്റുന്നത് തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനമാണ്. പ്രവാചകന്‍ കടുത്ത നിന്ദയും പീഡനങ്ങളും അനുഭവിച്ചാണ് ആശയങ്ങള്‍ക്കൊണ്ടാണ് അതിജീവിച്ചത്. പ്രവാചകനും മഹാന്‍മാരായവരും കാണിച്ചുതന്ന പാത പിന്തുടര്‍ന്നവര്‍ക്ക് ഭീകരന്‍മാര്‍ ആകുവാനോ, തീവ്രവാദികളാകുവാനോ പറ്റുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ സയ്യിദ് അബു തങ്ങള്‍ (മുട്ടത്തൊടി) അധ്യക്ഷത വഹിച്ചു. പി.എ.മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും, ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍, സയ്യീദ് ഹാദി തങ്ങള്‍, എം.എ ഖാസിം മുസ്ലിയാര്‍ ഇമാം ശാഫി അക്കാദമി കുമ്പള, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം തങ്ങള്‍, എന്‍.പി.എം.സയ്യിദ് ഹാമിദ് തങ്ങള്‍ ഹനീഫി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഫൈസല്‍ ഫൈസി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.