എസ്.വൈ.എസ് റമസാന് ക്യാംപയിന് തുടങ്ങി

മലപ്പുറം: നന്മകള്കൊണ്ട് പരിശുദ്ധ റമസാനിനെ വരവേല്ക്കാന് വിശ്വാസികള് തയാറാകണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. എസ്.വൈ.എസ് റമസാന് ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ക്യാംപയിന്റെ ഭാഗമായി ഉദ്ബോധനം, പഠനവേദി, ഇഫ്താര്, അനുസ്മരണം, തസ്കിയത്ത് സംഗമം, റിലീഫ് പ്രവര്ത്തനങ്ങള് എന്നിവ നടക്കും. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസല്യാര് ആധ്യക്ഷ്യം വഹിച്ചു.