കൊപ്പം (പാലക്കാട്): ജുമാമസ്ജിദില്‍ റംസാന്‍ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. തീവ്രവാദവും വര്‍ഗീയതയും ഇസ്‌ലാമിന് അന്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കെ.പി. മമ്മിക്കുട്ടി അധ്യക്ഷനായി. റഹ്മത്തുള്ള ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. ജി.എം. സ്വാലാഹുദ്ദീന്‍ ഫൈസി, എ.കെ. മൊയ്തീന്‍, ഇ. മുസ്തഫ എന്നിവര്‍ സംസാരിച്ചു.