സഹചാരി ഫണ്ട്‌ ശേഖരണം ഇന്ന്‌ ജില്ലകളില്‍ നിന്ന്‌ ഏറ്റുവാങ്ങും

കോഴിക്കോട്‌ : "കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം" എന്ന പ്രമേയമുയര്‍ത്തി എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ റിലീഫ്‌ സെല്ലായ സഹചാരിക്ക്‌ വേണ്ടി ഇന്നലെ പള്ളികളില്‍ ശേഖരിച്ച ഫണ്ട്‌ മഹല്ല്‌ ഭാരവാഹികള്‍, ശാഖാ കമ്മിറ്റികള്‍ എന്നിവരില്‍ നിന്ന്‌ ജില്ലാ ആസ്ഥാനങ്ങളില്‍ ഏറ്റുവാങ്ങും. നാളെ (ഞായര്‍) കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ജില്ലകളില്‍ നിന്നുള്ള ഫണ്ട്‌ ഏറ്റുവാങ്ങും.
ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ കീഴിലുള്ള റമളാന്‍ പ്രഭാഷണ നഗരിയിലും ഫണ്ട്‌ സ്വീകരിക്കുവാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌.