പെരിന്തല്‍മണ്ണ: പുണ്യങ്ങളുടെ വസന്തകാലമായ വിശുദ്ധ റമദാന്റെ രാപ്പകലുകള്‍ ഖുര്‍ആന്‍ പഠനത്തിന് വേണ്ടി വിനിയോഗിക്കണമെന്ന് പ്രഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍. എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാന് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാതാക്കര മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. മുഹമ്മദലി ദാരിമി കാരക്കാട് മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് കേരള ഇസ്്ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയ ശിഹാബ്തങ്ങള്‍ സ്മാരക പുരസ്കാരം നേടിയ പ്രഫ. കെ ആലിക്കുട്ടി മുസ്്ല്യാര്‍ക്ക് എസ്.വൈ.എസ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കെ കെ സി എം തങ്ങല് വഴിപ്പാറ സമ്മാനിച്ചു.
മുഹമ്മദ് ആഷിഖ് ഖിറാഅത്ത് നടത്തി. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, പി ടി ആലിമുസ്്ല്യാര്, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍, ശറഫുദ്ദീന്‍ ഫൈസി ഒടമല, ശംസുദ്ദീന്‍ ഫൈസി, പി ടി അസീസ് ഹാജി, സി എം അബ്ദുല്ല, അഷറഫ് ചോലയില്‍, ആലിക്കല്‍ സലീം, എന്‍ ടി സി മജീദ്, ശമീര്‍ ഫൈസി ഒടമല, കെ പി ഹംസ മൗലവി സംസാരിച്ചു.