ചാവക്കാട്: വ്രതാനുഷ്ഠാനത്തിലൂടെ വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ശുദ്ധീകരണം നടക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രെഷറര്‍ മുഹമ്മദ് ഫൈസി ഓണമ്പിള്ളി പറഞ്ഞു. ചാവക്കാട് ഖുര്‍ ആന്‍ സ്റ്റഡിസെന്റര്‍ ഒരുക്കിയ റംസാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്റ്റഡിസെന്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി.കെ. ചേക്കു ഉദ്ഘാടനം നിര്‍വഹിച്ചു. ടി.കെ. അബ്ദുസ്സലാം അധ്യക്ഷനായി. തയ്യിബ് ചേറ്റുവ, ഹാഫിള് ഷക്കീര്‍ മുഹമ്മദ്, ഹസ്സന്‍കുട്ടി മണത്തല എന്നിവര്‍ പ്രസംഗിച്ചു. കെ.എം. മുഹമ്മദ് ബാഖവി പ്രാര്‍ഥന നടത്തി.